
പത്തനംതിട്ട ∙ പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളൽ പിഴയീടാക്കുന്നതിൽ ജില്ലയിൽ മെല്ലെപ്പോക്ക്.
സംസ്ഥാന ശുചിത്വ മിഷൻ ഏർപ്പെടുത്തിയ വാട്സാപ് നമ്പറിലൂടെ പരാതി അറിയിച്ച 307 കേസുകളിൽ 200 എണ്ണത്തിൽ 1.12 ലക്ഷം രൂപ പിഴയിട്ടെങ്കിലും 8,500 മാത്രമേ ഇതുവരെ ഈടാക്കിയിട്ടുള്ളൂ.
മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ കണ്ടെത്താൻ പൊതുജന പങ്കാളിത്തം കൂടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സെപ്റ്റംബറിലാണ് വാട്സാപ് നമ്പർ ആരംഭിച്ചത്. പിഴയുടെ 25 % പരാതി അറിയിക്കുന്നവർക്കു പാരിതോഷികമായി നൽകണമെന്നാണു നിർദേശം.
തദ്ദേശ സ്ഥാപനങ്ങളായ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമാണ് പിഴ ഈടാക്കേണ്ടത്.
മാലിന്യം തള്ളുന്ന സംഭവങ്ങളിൽ വ്യക്തികളെയോ വാഹന റജിസ്ട്രേഷൻ നമ്പറോ തിരിച്ചറിയുന്ന തരത്തിൽ ഫോട്ടോയോ വിഡിയോയോ പകർത്തി 9446700800 എന്ന വാട്സാപ് നമ്പറിലേക്ക് അയയ്ക്കുകയാണ് ചെയ്യേണ്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]