
കൂറ്റനാട് ∙ നാഗലശ്ശേരി, പട്ടിത്തറ വില്ലേജുകളിലായാണ് കൂറ്റനാട് ടൗൺ നവീകരണവുമായി ബന്ധപ്പെട്ട പദ്ധതിപ്രദേശമുള്ളത്.
പട്ടിത്തറ വില്ലേജിൽ സർക്കാർ ഭൂമി ഉപയോഗപ്പെടുത്തിയാണ് നിർമാണപ്രവർത്തനം നടത്തുന്നതെന്നാണ് 2025ലെ സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ റിപ്പോർട്ടിൽ പറയുന്നത്. നാഗലശ്ശേരി വില്ലേജിലും കെട്ടിടങ്ങൾ പൊളിക്കാതെ വികസനപ്രവർത്തനങ്ങൾ നടത്തണമെന്ന ആവശ്യമാണ് കെട്ടിട
ഉടമകൾക്കും വ്യാപാരികൾക്കുമുള്ളത്.
ബസ് നിർത്തുന്നതിലെ അശാസ്ത്രീയത
നാലു റോഡുകൾ ചേരുന്ന കൂറ്റനാട് ടൗണിൽ ബസ് നിർത്തി ആളെ കയറ്റുന്നതും ഇറക്കുന്നതിലുമുള്ള അശാസ്ത്രീയതയാണ് തിരക്കു വർധിപ്പിക്കുന്ന കാരണങ്ങളിലൊന്ന്. കൂറ്റനാട്–ഗുരുവായൂർ റോഡിൽ ബസ് നിർത്തുന്നതു ടൗണിൽ തന്നെയുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ്.
പട്ടാമ്പി ഭാഗത്തു നിന്നു ഗുരുവായൂർ ഭാഗത്തേക്കു പോകുന്ന ബസുകൾ കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ നിർത്തുമ്പോൾ പിന്നിൽ വരുന്ന വാഹനങ്ങൾക്കു കടന്നുപോകാൻ ഇടമില്ലാതെ നിർത്തിയിടേണ്ടി വരുന്നു.
ഇതോടെ ഗതാഗതക്കുരുക്കു രൂപപ്പെടുന്നു. ഈ ബസ് കാത്തിരിപ്പു കേന്ദ്രം ഗുരുവായൂർ റോഡിൽ പെട്രോൾ പമ്പിനു സമീപത്തേക്ക് മാറ്റുകയും പട്ടാമ്പി റോഡിൽ നിർത്തുന്ന ബസുകൾ എസ്ബിഐയുടെ മുന്നിൽ നിർത്തുകയും ചെയ്യുകയാണെങ്കിൽ തിരക്കു കുറയ്ക്കാം.കൂറ്റനാട് ടൗണിലുള്ള ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ 4 റോഡുകളിലെയും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളോട് ചേർന്നു സ്ഥാപിച്ചാൽ ടൗണിൽ തിരക്കു കുറയ്ക്കാം.
തൃത്താല റോഡിലുള്ള ഓട്ടോ സ്റ്റാൻഡ് ബസ് സ്റ്റോപ്പിന്റെ അരികിലേക്കു മാറ്റുകയും നാലു റോഡുകളിലും കാൽനട
യാത്രികർക്ക് റോഡ് കുറുകെ കടക്കുന്നതിനായി സീബ്രാ വരകൾ ഉണ്ടാക്കുകയും വേണം. ടൗണിൽ രണ്ടു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ ഗതാഗത നിയന്ത്രണത്തിനായി നിയോഗിക്കണം.
ജല അതോറിറ്റി പൈപ്പ് ഇടാൻ കുഴിച്ച കുഴികൾ അടയ്ക്കുകയും പാതയോരങ്ങളിൽ നടപ്പാത ഒരുക്കുകയും വേണം. ഗതാഗത നിയന്ത്രണത്തിനു ട്രാഫിക് സിഗ്നൽ സംവിധാനവും അനിവാര്യമാണ്.
കൂറ്റനാട് ടൗണിൽ വേണം ശുചിമുറി
ടൗണിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനായി ശുചിമുറി ഇല്ലാത്തതു മറ്റൊരു പ്രശ്നമാണ്.
ടൗണിലും പരിസരപ്രദേശങ്ങളിലുമുളള വിദ്യാലയങ്ങളിൽ നിന്നു കൂറ്റനാട് വഴി യാത്രചെയ്യുന്ന പെൺകുട്ടികൾ, ടൗണിൽ വിവിധ സർക്കാർ ഓഫിസുകളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകൾ അടക്കമുള്ളവർക്കാണ് ശുചിമുറികളുടെ അഭാവം ദുരിതമായിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]