തിരുവനന്തപുരം ∙ സിപിഎം യുകെ ഘടകം ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണയ്ക്കെതിരെ ചെന്നൈയിലെ വ്യവസായി ബി.മുഹമ്മദ് ഷർഷാദ് പിബി അംഗം അശോക് ധാവ്ളെയ്ക്കു നൽകിയ കത്തു ചോർന്നത് രാഷ്ട്രീയ വിവാദമായി കത്തിപടരുന്നു. പ്രധാന നേതാക്കൾക്കു മേൽ ഗുരുതര സാമ്പത്തിക ആരോപണങ്ങളുന്നയിച്ചാണ് വ്യവസായി കത്തു നൽകിയത്.
അസംബന്ധമെന്നായിരുന്നു വിവാദങ്ങളെക്കുറിച്ച് പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചത്.
മധുരയിൽ ഈ വർഷം നടന്ന പാർട്ടി കോൺഗ്രസിൽ പ്രതിനിധി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ രാജേഷ് നൽകിയ മാനനഷ്ട
ഹർജിയിലാണ് പിബിക്കുള്ള ഷർഷാദിന്റെ കത്ത് ഇടംപിടിച്ചതും അതുവഴി പുറത്തുവന്നതും. രാജേഷിന്റെ സുഹൃത്തും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകനുമായ ശ്യാംജിത് ആണ് കത്ത് ചോർത്തിയതെന്ന ഗുരുതര ആരോപണവുമായി ഷർഷാദ് രംഗത്തുവന്നതോടെ സിപിഎം നേതൃത്വം കടുത്ത പ്രതിസന്ധിയിലായി.
∙ പഴയ എസ്എഫ്ഐ, വ്യവസായി; ആരാണ് രാജേഷ് കൃഷ്ണ
മധുരയിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിൽ വിദേശ പ്രതിനിധിയായി പങ്കെടുക്കാൻ ശ്രമിക്കുന്നതിനിടെ പുറത്താക്കപ്പെട്ടപ്പോഴാണ് രാജേഷ് കൃഷ്ണ വാർത്തകളിൽ നിറഞ്ഞത്.
യുകെയിലെ സിപിഎം അനുകൂലസംഘടനയായ എഐസിയെ പ്രതിനിധീകരിച്ചാണ് രാജേഷ് പാർട്ടി കോൺഗ്രസിൽ എത്തിയതെന്നായിരുന്നു വാർത്തകൾ. എന്നാൽ, പരാതിയുടെ അടിസ്ഥാനത്തിൽ തിരിച്ചയയ്ക്കുകയായിരുന്നു.
മുൻപ് യുട്യൂബ് ചാനൽ ഉടമയെ മർദിച്ചതുമായി ബന്ധപ്പെട്ട് രാജേഷ് ആരോപണവിധേയനായിരുന്നു.
പത്തനംതിട്ട വാര്യാപുരം സ്വദേശിയായ രാജേഷ് എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നു.
സിപിഎം അനുകൂല ചാനലിൽ ഉൾപ്പെടെ മാധ്യമപ്രവർത്തകനായിരുന്നു. ലണ്ടനിൽ വ്യവസായിയായ രാജേഷ് ‘പുഴു’, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ തുടങ്ങിയ സിനിമകളുടെ നിർമാണപങ്കാളിയാണ്.
ലണ്ടനിൽനിന്ന് റോഡുമാർഗം കേരളത്തിലേക്കുള്ള യാത്രാനുഭവവുമായി ‘ലണ്ടൻ ടു കേരള’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്.
ചില തടസ്സങ്ങൾ കാരണം ഈ യാത്ര മുടങ്ങിയതിനെക്കുറിച്ചും ഷർഷാദ് പാർട്ടിക്കു നൽകിയ കത്തിലുണ്ട് രാജേഷിന്റെ ഭാര്യയും ലണ്ടനിലാണു ജോലി ചെയ്യുന്നത്.
∙ മുഹമ്മദ് ഷർഷാദിന്റെ കത്തിലെന്ത്?
രാജേഷ് കൃഷ്ണയ്ക്കെതിരെ ബി.മുഹമ്മദ് ഷർഷാദ് സിപിഎം നേതൃത്വത്തിനു നൽകിയ കത്തിൽ പാർട്ടിയുമായി ബന്ധപ്പെട്ട അഴിമതി മുതൽ സാമ്പത്തിക തിരിമറി വരെയുള്ള ആരോപണങ്ങളുണ്ട്.
രാജേഷുമായി അടുത്തു പ്രവർത്തിച്ചതിലൂടെ മനസ്സിലാക്കിയ കാര്യങ്ങളെന്ന നിലയിലാണു വ്യവസായി ഷർഷാദിന്റെ വെളിപ്പെടുത്തൽ. സിപിഎം നേതാക്കളും മന്ത്രിമാരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളാണ് കത്തിലുള്ളത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കത്ത് പുറത്തുവന്നതിനു പിന്നിൽ പാർട്ടിയിലെതന്നെ ചിലരാണെന്ന തരത്തിലും ചർച്ചകൾ ഉയരുന്നുണ്ട്.
∙ രാജേഷിന്റെ അഭിഭാഷകൻ ന്യൂനപക്ഷ മോർച്ച നേതാവ്
സിപിഎം പിബിയിൽ ലഭിച്ച മുഹമ്മദ് ഷർഷാദ് കത്തിന്റെ അടിസ്ഥാനത്തിലാണു രാജേഷ് കൃഷ്ണ മാനനഷ്ടക്കേസ് നൽകിയത്. പാർട്ടി ആസ്ഥാനം ഡൽഹി ആണെന്നതിനാലാണു ഹർജി ഡൽഹി ഹൈക്കോടതിയിൽ നൽകിയതെന്നാണ് വിശദീകരണം.
ന്യൂനപക്ഷ മോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗമായ അഭിഭാഷകൻ ജോജോ ജോസ് മുഖേനയാണു കോടതിയെ സമീപിച്ചത്.
ഏതാനും വർഷം മുൻപ് സിപിഎമ്മിന്റെ റജിസ്ട്രേഷൻ റദ്ദാക്കണമെന്നു ഡൽഹി ഹൈക്കോടതിയിലും തിരഞ്ഞെടുപ്പു കമ്മിഷനിലും അപേക്ഷ നൽകിയതു ജോജോ ജോസ് ആയിരുന്നു. തെറ്റായ വിവരങ്ങൾ നൽകിയാണു സിപിഎം റജിസ്ട്രേഷൻ നേടിയതെന്നായിരുന്നു ആരോപണം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]