മൂവാറ്റുപുഴ∙ എംസി റോഡിലെ കുഴിയിൽ റോഡിന്റെ ഭാഗത്തു നിന്നുള്ള മണ്ണിടിച്ചിൽ വർധിക്കുന്നു. റോഡിന്റെ ഉള്ളിലേക്കു തുറക്കുന്ന ഗുഹ പോലുള്ള ഭാഗത്തു നിന്നാണ് കൂടുതൽ മണ്ണിടിയുന്നത്.
ഇവിടെ മെറ്റൽ ഷീറ്റ് പൈലിങ് നടത്തി സ്ഥാപിച്ച ഇരുമ്പ് ഷീറ്റുകൾ മണ്ണിടിച്ചിലിൽ താഴേക്കു പതിച്ചു.
റോഡിനടിയിൽ നിന്ന് കുഴിയിലേക്കു മണ്ണിടിഞ്ഞു വീണ് ഇവിടെ ഗുഹ പോലെ ആയിട്ടുണ്ട്. റോഡിനു കുറുകെയുള്ള ഭാഗത്ത് അടിയിലായി വലിയ തോതിൽ മണ്ണിന് ഇളക്കം സംഭവിച്ചിട്ടുണ്ടെന്നു പരിശോധന നടത്തിയവരും സംശയം പ്രകടിപ്പിച്ചിരുന്നു.
മഴ തുടരുന്ന സാഹചര്യത്തിൽ റോഡിലൂടെ ഭാരവാഹനങ്ങൾ കടന്നു പോകുന്നത് വലിയ ദുരന്തത്തിനു കാരണമാകും.
നിലവിൽ റോഡിനടിയിൽ നിന്ന് മണ്ണിടിഞ്ഞു വീഴാതിരിക്കാൻ യന്ത്രങ്ങൾ ഉപയോഗിച്ച് മെറ്റൽ ഷീറ്റ് പൈലിങ് നടത്താനാണ് തീരുമാനം. ഇതിനുള്ള യന്ത്രങ്ങൾ എത്താൻ വൈകും.
ഇതിനിടയിൽ മണ്ണിടിഞ്ഞ് പാലത്തിനു സമീപമുള്ള റോഡ് ഇടിഞ്ഞു താഴ്ന്നാൽ വലിയ ദുരന്തം ഉണ്ടാകും. കുഴിയിൽ നിന്നും വലിയ തോതിൽ മണ്ണ് പുഴയിലേക്ക് ഒലിച്ചു പോകുന്നുണ്ട്.
മണ്ണ് മാറ്റാതെ തന്നെ താഴെയുള്ള കാനയുടെ കോൺക്രീറ്റ് ഭാഗങ്ങൾ മണ്ണൊലിപ്പു മൂലം കാണാം.
പുതിയ പാലത്തിനും മണ്ണിടിച്ചിൽ ഭീഷണിയാകുമെന്നാണ് സ്ഥലം പരിശോധിച്ച എൻജിനീയർമാർ പങ്കുവയ്ക്കുന്ന ആശങ്ക. വിശദമായ പരിശോധനകൾ നടത്തണമെങ്കിൽ പാലത്തിലൂടെ ഗതാഗതം പൂർണമായി അവസാനിപ്പിച്ച് റോഡ് ഉൾപ്പെടെ കുഴിക്കേണ്ടി വരുമെന്നാണ് കരാർ കമ്പനി എൻജിനീയർമാരുടെ അഭിപ്രായം. അങ്ങനെ വേണ്ടി വന്നാൽ എംസി റോഡിലൂടെയുള്ള ഗതാഗതം തന്നെ നിർത്തിവച്ച് ഗതാഗതം വഴിമാറ്റി വിടേണ്ടി വരും.
നിലവിൽ നഗരത്തിൽ എല്ലാ റോഡുകളും തകർന്നു തരിപ്പണമായി കിടക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]