
ചെറുപുഴ ∙ അപകടഭീഷണിയായി മാറിയ മരം മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. പയ്യന്നൂർ-ചെറുപുഴ-ജോസ്ഗിരി മരാമത്ത് റോഡരികിൽ കുണ്ടംതടം ഭാഗത്ത് അപകടഭീഷണിയുയർത്തി നിൽക്കുന്ന മരം മുറിച്ചു നീക്കണമെന്ന ആവശ്യമാണു ശക്തമായത്.
റോഡിലേക്കു ചാഞ്ഞു നിൽക്കുന്ന മരം ശക്തമായ കാറ്റടിച്ചാൽ കടപുഴകി വീഴാനുള്ള സാധ്യതയേറെയാണ്. ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ അരികിലാണു മരമുള്ളത്. ഇതിനുപുറമെ മരത്തിനു സമീപത്തു കൂടി വൈദ്യുതലൈനും കടന്നുപോകുന്നുണ്ട്.
മരം കടപുഴകി വീണാൽ പ്രദേശത്തെ ഒട്ടേറെ വൈദ്യുതത്തൂണുകൾ നിലംപൊത്തുമെന്നും ആശങ്കയുണ്ട്. അപകടഭീഷണിയായ മരം മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ അധികൃതർക്കു പരാതി നൽകിയെങ്കിലും നടപടിയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]