വരദൂർ ∙ ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂർ അങ്കണവാടിയിൽ പ്രവർത്തന സജ്ജമായി.6 മാസം മുതൽ 3 വയസ്സ് വരെയുള്ള കുട്ടികളെ ക്രഷിലേയ്ക്കും 3 വയസ്സിനു ശേഷം അങ്കണവാടിയിലേക്കും പ്രവേശനം നൽകും. രാവിലെ 7.30 മുതൽ വൈകിട്ട് 7 വരെയാണ് പ്രവർത്തന സമയം.
വർക്കർ, ഹെൽപർ എന്നിവരുടെ സേവനം ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്രമീകരിച്ചാണ് പ്രവർത്തനം. മെഡിസിൻ കിറ്റ്, പ്രീ-സ്കൂൾ കിറ്റ്, കളിപ്പാട്ടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
കുരുന്നുകളുടെ സുരക്ഷ ഉറപ്പാക്കി,അമ്മമാർക്ക് തൊഴിൽ രംഗത്ത് പ്രവേശിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.സ്ത്രീകളെ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കാനും വിവിധ തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനും ലക്ഷ്യമാക്കുന്നുണ്ട്. വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ആരംഭിച്ച അങ്കണവാടി-കം-ക്രഷ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രജിത അധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി, സ്ഥിരം സമിതി അധ്യക്ഷ നിത്യ ബിജുകുമാർ, കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർഷ ചേനോത്ത്, സ്ഥിര സമിതി അധ്യക്ഷന്മാരായ ഷംസുദ്ദീൻ പള്ളിക്കര, സന്ധ്യ ലിഷു, സീനത്ത് തൻവീർ, ജില്ലാ വനിതാ ശിശു വികസന പദ്ധതി ഓഫിസർ ബിന്ദു ഭായ്, ജില്ലാ പ്രോഗ്രാം ഓഫിസർ എം.ജി.ഗീത, പനമരം സിഡിപിഒ പി.അനിത എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]