
മതിലകം∙ പഞ്ചായത്തിൽ നാലുവർഷം കൊണ്ട് നീന്തൽ പരിശീലനം നൽകിയത് ആയിരത്തോളം വിദ്യാർഥികൾക്ക്. കുട്ടികൾക്ക് വെള്ളത്തിന്റെ ഭയം ഇല്ലാതാക്കാനും വെള്ളത്തിൽ വീണുള്ള അപകടങ്ങൾ കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും ആണ് പദ്ധതി നടപ്പിലാക്കിയത്.
2019 ൽ ആരംഭിച്ച പദ്ധതി കോവിഡ് മൂലം രണ്ട് വർഷം മുടങ്ങി. 2020 ൽ പുതിയ ഭരണസമിതി വന്നതിനുശേഷം പദ്ധതി പുനരാരംഭിച്ച് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജലസാക്ഷരത നൽകിവരുന്നു.
ഒരു വർഷം ഒരു ലക്ഷം രൂപ വകയിരുത്തി പഞ്ചായത്ത് പരിധിയിലെ അഞ്ചാം ക്ലാസ് മുതൽ 10–ാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് നീന്തൽ പരിശീലനം നൽകുന്നത്.
20 വർഷമായി നീന്തൽ പരിശീലന രംഗത്ത് സജീവമായ ഹരിലാൽ കൊമ്പിടിയുടെ നേതൃത്വത്തിൽ ബിജുമോൻ, സോണി,മുരളി,നവീൻ, ജിനേഷ് എന്നിവരടങ്ങിയ ടീമാണ് പരിശീലനം നടത്തുന്നത്. രാവിലെ ആറ് മുതൽ എട്ട് വരെ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള പോളക്കുളത്തിലാണ് നീന്തൽ പരിശീലനം.10 ദിവസമാണ് പരിശീലന കാലാവധി.പരിശീലനത്തിന് ശേഷം പോഷകാഹാരവും പഞ്ചായത്ത് നൽകുന്നുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും എന്ന് പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]