
കൊട്ടാരക്കര∙ ദേശീയപാതയിലും എംസി റോഡിലും അപകടക്കെണികൾ ഒരുക്കി അധികൃതർ. ആഴമേറിയ ഒട്ടേറെ ഗട്ടറുകളാണ് ഇരു റോഡുകളിലും ഉള്ളത്. മഴയത്ത് വെള്ളക്കെട്ടായതോടെ അപകടങ്ങൾ പെരുകി.
ഗട്ടറുകൾ ഒഴിവാക്കാൻ വാഹനങ്ങൾ വശത്തേക്ക് തിരിക്കുന്നത് കാരണം കാൽനടയാത്രക്കാരുടെ ജീവനും ഭീഷണിയായി.
ദേശീയപാതയിൽ കൊട്ടാരക്കര കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിലെ കുഴി തന്നെ ഉദാഹരണം. ആഴമേറിയ ഗട്ടറാണ് ഉള്ളത്. ഇരുചക്രവാഹന യാത്രക്കാർ പതിവായി വീഴുന്നു.
സമാനമായ ഇരുപതോളം ഗട്ടറുകൾ ടൗണിന് ചുറ്റും ഉണ്ട്. നടപ്പാതകളുടെ സ്ലാബും പലയിടത്തും തകർന്നു കിടക്കുന്നു. അപകടങ്ങളുണ്ടായാൽ പൊതുമരാമത്ത്, കെഎസ്ടിപി അധികൃതരെ പ്രതികളാക്കി പൊലീസ് കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നേരത്തേ പൊലീസ് ഇത്തരം സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
പനവേലി ജംക്ഷൻ ഇരുട്ടിൽ
അപകടമേഖലയായ പനവേലി ജംക്ഷൻ ഇരുട്ടിൽ. ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കലാസാംസ്കാരിക വേദി പ്രക്ഷോഭത്തിൽ. കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ ധർണയും നടത്തി.
പ്രസിഡന്റ് രാജേന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിൽ ജോയി,തുളസീധരൻ പിള്ള, ടി. എസ്.ജയചന്ദ്രൻ, ഹരീഷ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]