കൊടുങ്ങല്ലൂർ ∙ യന്ത്രക്കൊമ്പൻ തളീശ്വരൻ ഇനി നെടിയതളി ശിവക്ഷേത്രത്തിന് ആനച്ചന്തം പകരും. മൂന്നു മീറ്റർ ഉയരവും എണ്ണൂറ് കിലോഗ്രാം ഭാരവുമുള്ള കൊമ്പനെ ബോളിവുഡ് നടൻ
സഹകരണത്തോടെ പെറ്റ ഇന്ത്യയാണ് സമർപ്പിച്ചത്.
വംശനാശ ഭീഷണി നേരിടുന്ന ജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് എന്ന മൃഗസ്നേഹികളുടെ സംഘടന പെറ്റ ഇന്ത്യ 11 യന്ത്ര ആനകളെ സമർപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തു സമർപ്പിക്കുന്ന ഏഴാമത്തെ ആന ആണ് നെടിയതളി ക്ഷേത്രത്തിലേക്ക് സമർപ്പിച്ച തളീശ്വരൻ.
നഗരസഭാധ്യക്ഷ ടി.കെ.ഗീത ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റും തന്ത്രിയുമായ ബാബു ശാന്തി അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ കെ.ആർ.ജൈത്രൻ, നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്.സജീവൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ.വിനോദ് കുമാർ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് നടുമുറി ബാബു ശാന്തി, സി.ആർ.രാമചന്ദ്രൻ, രാജൻ കോവിൽ പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ചാലക്കുടി സ്വദേശി പ്രശാന്ത് ആണ് ആനയെ നിർമിച്ചത്.
സമർപ്പണ ചടങ്ങിനു ശേഷം ബെന്നി ബഹനാൻ എംപി യന്ത്രക്കൊമ്പനെ കാണാൻ എത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

