
സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്കുള്ള പണമിടപാട് നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി എച്ച്.ഡി.എഫ്.സി ബാങ്ക് . ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെയുള്ള പണമിടപാടുകള്‍ മാത്രമേ സൗജന്യമായി ലഭിക്കൂ.
നേരത്തെ ഈ പരിധി രണ്ട് ലക്ഷം രൂപയായിരുന്നു.സൗജന്യ ഇടപാടുകളുടെ എണ്ണം നാലായി തുടരും, എന്നാല്‍ അതിനുശേഷം ഓരോ പണമിടപാടിനും 150 രൂപ വീതം ഈടാക്കും. ബാങ്കിന്റെ ഈ തീരുമാനം ചെറുകിട-ഇടത്തരം ഉപഭോക്താക്കളുടെ ഇടപാടുകളെ ബാധിക്കും.
പുതിയ മാറ്റങ്ങള്‍ ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. പണമിടപാടുകളിലെ പുതിയ മാറ്റങ്ങള്‍: -ഇനി ഓരോ അക്കൗണ്ടിലും 4 സൗജന്യ പണമിടപാടുകള്‍ മാത്രമേ ലഭിക്കൂ.
-നാലില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തിയാല്‍ ഓരോ ഇടപാടിനും 150 രൂപ നല്‍കണം. -സൗജന്യ പരിധിക്ക് ശേഷം, ഓരോ 1000 രൂപയ്ക്കും 5 രൂപ അല്ലെങ്കില്‍ കുറഞ്ഞത് 150 രൂപ ചാര്‍ജ് ഈടാക്കും.
-തേര്‍ഡ്-പാര്‍ട്ടി പണമിടപാടുകളുടെ പ്രതിദിന പരിധി 25,000 രൂപയായി തുടരും. ഫണ്ട് ട്രാന്‍സ്ഫര്‍ നിരക്കുകളിലും മാറ്റം: എന്‍.ഇ.എഫ്.ടി ട്രാന്‍സ്ഫര്‍ ചാര്‍ജുകള്‍ -10,000 രൂപ വരെ: 2 രൂപ -10,000 മുതല്‍ 1 ലക്ഷം വരെ: 4 രൂപ -1 ലക്ഷം മുതല്‍ 2 ലക്ഷം വരെ: 14 രൂപ -2 ലക്ഷത്തിന് മുകളില്‍: 24 രൂപ ആര്.ടി.ജി.എസ് ട്രാന്‍സ്ഫര്‍ ചാര്‍ജുകള്‍ -2 ലക്ഷം മുതല്‍ 5 ലക്ഷം വരെ: 20 രൂപ -5 ലക്ഷത്തിന് മുകളില്‍: 45 രൂപ ഐ.എം.പി.എസ് ട്രാന്‍സ്ഫര്‍ ചാര്‍ജുകള്‍ -1,000 രൂപ വരെ: 2.50 രൂപ -1,000 മുതല്‍ 1 ലക്ഷം വരെ: 5 രൂപ -1 ലക്ഷത്തിന് മുകളില്‍: 15 രൂപ ഇ.സി.എസ്, എ.സി.എച്ച് റിട്ടേണ്‍ ചാര്‍ജുകള്‍ -ആദ്യ തവണ: 450 രൂപ (മുതിര്‍ന്ന പൗരന്മാര്ക്ക്: 400 രൂപ) -രണ്ടാം തവണ: 500 രൂപ (മുതിര്‍ന്ന പൗരന്മാര്ക്ക്: 450 രൂപ) -മൂന്നാം തവണ മുതല്‍: 550 രൂപ (മുതിര്‍ന്ന പൗരന്മാര്ക്ക്: 500 രൂപ) മറ്റ് സേവനങ്ങളെയും ബാധിക്കും: -ബാലന്‍സ് സര്‍ട്ടിഫിക്കറ്റ്, പലിശ സര്‍ട്ടിഫിക്കറ്റ് : 100 രൂപ (മുതിര്‍ന്ന പൗരന്മാര്ക്ക്: 90 രൂപ).
-പഴയ രേഖകളുടെ പകര്‍പ്പ് അല്ലെങ്കില്‍ പണം നല്കിയ ചെക്കിന്റെ പകര്‍പ്പ്: 80 രൂപ (മുതിര്‍ന്ന പൗരന്മാര്ക്ക്: 72 രൂപ). ചെക്ക് ബുക്ക് നിയമങ്ങള്‍: സേവിംഗ്സ് അക്കൗണ്ടില്‍ ഒരു വര്‍ഷം 10 പേജുള്ള ഒരു ചെക്ക് ബുക്ക് മാത്രമേ സൗജന്യമായി ലഭിക്കൂ.
നേരത്തെ 25 പേജുള്ള സൗജന്യ ചെക്ക് ബുക്ക് ലഭിച്ചിരുന്നു. ഇതിനുശേഷം, ഓരോ അധിക പേജിനും 4 രൂപ ഈടാക്കും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]