പത്തനംതിട്ട∙
ദേശീയ കൗൺസിലംഗം
പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
അടൂർ എംഎൽഎയും നിയമസഭാ ഡപ്യൂട്ടി സ്പീക്കറുമാണ്. കോന്നിയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് ചിറ്റയം തിരഞ്ഞെടുക്കപ്പെട്ടത്.
സംഘടനാ നടപടി നേരിട്ട മുൻ ജില്ലാ സെക്രട്ടറി എ.പി.ജയനെയും ജില്ലാ കൗൺസിലിൽ ഉൾപ്പെടുത്തി.
ഓൾ ഇന്ത്യ സ്റ്റുഡൻസ് ഫെഡറേഷൻ (എഐഎസ്എഫ്) വഴിയാണ് ചിറ്റയം ഗോപകുമാർ രാഷ്ട്രീയത്തിലെത്തിയത്.
എഐഎസ്എഫിന്റെ സംസ്ഥാന കമ്മിറ്റി അംഗമായി. 18 വയസ്സുള്ളപ്പോൾ സിപിഐ ബ്രാഞ്ച് കമ്മിറ്റി അംഗമായി.
പിന്നീട് ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിൽ (എഐടിയുസി) ചേർന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അടൂർ നിയോജകമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പന്തളം സുധാകരനെ 607 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.
2016ൽ, കോൺഗ്രസ് സ്ഥാനാർഥി കെ.കെ.ഷാജുവിനെ 25,460 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനോട് 61,138 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടു.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ നിയോജകമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി എം.ജി. കണ്ണനെ 2919 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

