
വൈപ്പിൻ∙ കടൽഭിത്തിയുടെ അപര്യാപ്തതകൾ മൂലമുള്ള തീര നഷ്ടം വർധിക്കുന്നത് തീരദേശവാസികൾക്കൊപ്പം ബീച്ച് ടൂറിസം രംഗത്തെ സംരംഭകരെയും ആശങ്കയിലാക്കുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ചെറായി,പള്ളിപ്പുറം ,മുനമ്പം മേഖലകളിലെ കടൽഭിത്തിയുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന കാര്യത്തിൽ ഇറിഗേഷൻ വകുപ്പ് കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ നേരത്തെ മുതൽ തന്നെ പരാതികളുണ്ട്.
ഓരോ വർഷവും കടൽക്ഷോഭത്തിൽ തകരുന്ന ഭാഗങ്ങൾ സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്തിയാൽ തീരശോഷണം ഒരു പരിധി വരെ തടയാൻ കഴിയുമെങ്കിലും അതിനുളള നടപടികൾ ഉണ്ടാവുന്നില്ല.
പുലിമുട്ട് നിർമാണവും പാതിവഴിയിൽ സ്തംഭിച്ചിരിക്കുകയാണ്. ചെറായി ബീച്ച് തെക്കും വടക്കും ഭാഗങ്ങളിലും കാറ്റാടി ബീച്ചിലും മുനമ്പം വേളാങ്കണ്ണി ബീച്ചിലുമെല്ലാം വിവിധയിടങ്ങളിൽ കടൽഭിത്തി തകർന്നു കിടക്കുകയാണ്. കനത്ത തിരയടിയിൽ മണൽ ഒലിച്ചുപോയി അടിത്തറ ഇളകിയാണ് പലയിടത്തും കടൽ ഭിത്തി ഇടിഞ്ഞിട്ടുള്ളത്..
രണ്ടാഴ്ച മുൻപ് ഉണ്ടായ കടൽ ക്ഷോഭത്തിൽ തകർന്നു കിടക്കുന്ന കടൽ ഭിത്തികൾക്കിടയിലൂടെ വെള്ളം കയറി തീരദേശ റോഡ് തകർന്നതിനു പുറമേ ഈ ഭാഗത്തെ ഹോം സ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ വെള്ളം കയറിയതായി നടത്തിപ്പുകാർ പറഞ്ഞു.
അറ്റകുറ്റപ്പണികൾ വൈകിയാൽ വരും വർഷങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും അവർ ചൂണ്ടിക്കാട്ടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]