
∙ജാതി കൃഷിയെ നെഞ്ചോടു ചേർത്ത് പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ കേന്ദ്ര സർക്കാരിന്റെ സസ്യ വൈവിധ്യ സംരക്ഷണ വിഭാഗത്തിൽ നിന്ന് റജിസ്ട്രേഷനും പേറ്റന്റും കരസ്ഥമാക്കി അടിമാലി പതിനാലാംമൈൽ തോട്ടനാൽ പുത്തൻപുര ടി.എം. പുഷ്കരൻ.
കായ്ക്കും പത്രിയ്ക്കും തൂക്കം കൂടുതലും കീടബാധ കുറവും ബോധ്യപ്പെട്ടതോടെയാണ് കേന്ദ്ര സസ്യ വൈവിധ്യ സംരക്ഷണ വിഭാഗം തോട്ടനാൽ ജാതി എന്ന പേരിൽ ഇദ്ദേഹം വികസിപ്പിച്ചെടുത്ത ജാതിക്ക് അംഗീകാരം നൽകിയത്.
കാൽ നൂറ്റാണ്ടിലേറെയായി ജാതി കൃഷിയെ താലോലിക്കുന്ന യുവ കർഷകനാണ് പുഷ്കരൻ. 3 ഏക്കറോളം വരുന്ന കൃഷിയിടത്തിൽ വ്യത്യസ്തമെന്നു കണ്ടെത്തിയ ജാതിയിൽ നിന്നാണ് പരീക്ഷണങ്ങൾ ആരംഭിച്ചത്. ഇതിൽ നിന്നു തൈകൾ ബഡ് ചെയ്തു നടത്തിയ കൃഷിയിൽ കായ്ക്കും പത്രിക്കും തൂക്കവും രോഗപ്രതിരോധ ശേഷിയും കൂടുതലുണ്ടെന്നു ബോധ്യപ്പെട്ടു. ജാതിക്കാ 15 ഗ്രാം വരെയും പത്രി 5 മുതൽ 7 ഗ്രാം വരെയും തൂക്കം ലഭിക്കുമെന്ന് പുഷ്കരൻ.
ഇതോടൊപ്പം മഴക്കാലത്ത് കുമിൾ രോഗത്തെ തുടർന്നുള്ള ഇല കൊഴിച്ചിലും പാകമാകാതെ കായ്കൾ കൊഴിഞ്ഞു വീഴുന്നതും ഒരു പരിധിവരെ തടയാൻ തോട്ടനാൽ ജാതിക്ക് കഴിയും. തൃശൂർ കാർഷിക സർവകലാശാലയും ഇദ്ദേഹത്തിന്റെ ജാതി തോട്ടം സന്ദർശിച്ച പഠനം നടത്തി വരികയാണ്.
നാട്ടുപച്ചയിലേക്ക് എഴുതാം
∙വ്യത്യസ്തങ്ങളായ കൃഷിരീതികൾ, നാട്ടറിവുകൾ, കൃഷിയുമായി ബന്ധപ്പെട്ടുള്ള പൊടിക്കൈകൾ എന്നിവയെക്കുറിച്ച് നാട്ടുപച്ചയിലേക്ക് എഴുതാം.
പേരും പൂർണ മേൽവിലാസവും മൊബൈൽ നമ്പറും കുറിപ്പുകളിൽ ഉൾപ്പെടുത്തണം. പ്രസിദ്ധീകരണ യോഗ്യമായവ നാട്ടുപച്ചയിൽ പ്രസിദ്ധീകരിക്കും.
സ്കൂളുകളിൽ കുട്ടികളുടെ നേതൃത്വത്തിൽ നടത്തുന്ന കാർഷിക പരീക്ഷണങ്ങളെക്കുറിച്ചും അറിയിക്കാം. വിലാസം: നാട്ടുപച്ച,മലയാള മനോരമ,ഇടുക്കി ജില്ലാ ബ്യൂറോ,പുളിമൂട്ടിൽ ആർക്കേഡ്,റോട്ടറി ജംക്ഷന് സമീപംതൊടുപുഴ–685584 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]