
ചെറുതോണി ∙ രാജ്യത്തിന്റെ അഖണ്ഡതയ്ക്കു പോറലേൽപിക്കുന്ന ഒന്നിനെയും അംഗീകരിക്കില്ലെന്ന ഉറച്ച പ്രഖ്യാപനം ഈ സ്വാതന്ത്ര്യദിന വേളയിൽ ഉണ്ടാകണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഇടുക്കി ഐഡിഎ മൈതാനിയിൽ ദേശീയ പതാക ഉയർത്തുകയായിരുന്നു അദ്ദേഹം. ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാകുന്നേൽ, കലക്ടർ ദിനേശൻ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു, എഡിഎം ഷൈജു പി.ജേക്കബ്, സബ് കലക്ടർ അനൂപ് ഗാർഗ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ്,
ജില്ലാ പഞ്ചായത്ത് മെംബർ കെ.ജി.സത്യൻ, ഡപ്യൂട്ടി കലക്ടർമാർ, വിവിധ വകുപ്പ് തല മേധാവികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പരേഡിനു സാക്ഷ്യം വഹിച്ചു. ശാന്തൻപാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ശരൺലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരേഡിൽ എസ്പിസി ബാൻഡ്, പൊലീസ് ബാൻഡ് ഉൾപ്പെടെ 23 പ്ലറ്റൂണുകൾ അണിനിരന്നു.
പരേഡിൽ മികച്ച പ്രകടനം
∙ഇടുക്കി ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ്, എൻസിസി സീനിയർ വിഭാഗത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, എൻസിസി ജൂനിയർ വിഭാഗത്തിൽ കുളമാവ് ജവാഹർ നവോദയ വിദ്യാലയം, എസ്പിസി വിഭാഗത്തിൽ നങ്കി സിറ്റി എസ്എൻ എച്ച്എസും മുരിക്കാശേരി സെന്റ്.മേരീസ് എച്ച്എസും, സ്കൗട്സ് വിഭാഗത്തിൽ കുളമാവ് ജവാഹർ നവോദയ വിദ്യാലയം, ഗൈഡ്സ് വിഭാഗത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവർ പരേഡിൽ മികച്ച പ്രകടനത്തിനുള്ള പുരസ്കാരത്തിനു അർഹരായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]