
ബത്തേരി ∙ ഗുണ്ടൽപേട്ടുകാർക്ക് വെളുത്ത പൊന്നാണ് വെളുത്തുള്ളി. ഒരു വർഷം മുൻപ് 300 രൂപ കടന്ന വെളുത്തുള്ളിക്ക് ഇന്ന് 100 ന് താഴെയാണ് വില.
ഗുണ്ടൽപേട്ടിലും മഴ നിലയ്ക്കാതെ പെയ്തതോടെ വെളുത്തുള്ളി കൃഷിയും വെള്ളത്തിലായ സ്ഥിതിയാണ്. നനഞ്ഞ പാടത്തു നിന്ന് മൂപ്പെത്തും മുൻപ് പറിച്ചു മാറ്റുകയാണ് പല കർഷകരും. കിലോയ്ക്ക് മൊത്തവില 50 രൂപ വരെ താഴ്ന്ന വെളുത്തുള്ളിക്ക് 65 മുതൽ 85 വരെയാണ് ഇന്നലത്തെ ഗുണ്ടൽപേട്ട
വില. ജില്ലയിൽ വെളുത്തുള്ളിക്ക് കിലോയ്ക്ക് 120 മുതൽ 140 വരെ വിലയുണ്ട്. 3 മാസം മാത്രം നീളുന്ന കൃഷിയാണ് വെളുത്തുള്ളിയുടേത്.
മഴയായതിനാൽ കർഷകർ കൂട്ടത്തോടെ വെളുത്തുള്ളി പറിച്ചു മാറ്റുകയാണെന്ന് ഗുണ്ടൽപേട്ട് വേരമ്പാടിയിലെ കർഷകൻ സുബ്ബണ്ണൻ പറയുന്നു.
തമിഴ്നാട്ടിലെ മേട്ടുപ്പാളയം മാർക്കറ്റിലേക്കാണ് ഗുണ്ടൽപേട്ടിൽ നിന്നും വെളുത്തുള്ളി പ്രധാനമായും കയറിപ്പോകുന്നത്. രണ്ടുമൂന്നു കർഷകർ ചേർന്ന് ലോഡു നിറച്ചു കൊണ്ടുപോവുകയാണ് ചെയ്യുന്നത്.
വെളുത്തുള്ളി വ്യാപകമായി വിളവെടുത്തതോടെ ഗുണ്ടൽപേട്ടിലെ ഗ്രാമങ്ങളിൽ അവ ഗ്രേഡു തിരിച്ച് നന്നാക്കി ചാക്കിൽ നിറയ്ക്കുന്ന തിരക്കിലാണ് സ്ത്രീകൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]