
എളങ്കുന്നപ്പുഴ∙ബോൾഗാട്ടി ജംക്ഷനിലെ ഗതാഗതക്കുരുക്ക് സ്ഥിരംസംഭവമായതോടെ ശാശ്വതപരിഹാരത്തിനു ഗോശ്രീപാലങ്ങൾക്കു സമാന്തരപാലം വേണമെന്ന മുറവിളി ഉയരുന്നു. ഒപ്പം ഗോശ്രീറോഡും പാലങ്ങളും ബിഎംബിസി നിലവാരത്തിൽ റീടാറിങ് നടത്തണം.
നാലുഭാഗത്തു നിന്നും വാഹനങ്ങൾ എത്തുന്ന ബോൾഗാട്ടി ജംക്ഷനിൽ നിന്നു ഗോശ്രീ ഒന്നാംപാലത്തിലേക്കു കയറുമ്പോൾ കുഴികൾ മൂലം വാഹനങ്ങൾ പതുക്കെനീങ്ങുന്നതാണ് ഗതാഗതക്കുരുക്കിനു പ്രധാനകാരണം. ഗോശ്രീ 2-ാം പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടത് ഇതിനു ആക്കംകൂട്ടി.
നിശ്ചിത സമയത്ത് സ്കൂളിലും ഓഫിസിലും ഇതര സ്ഥാപനങ്ങളിലും എത്തേണ്ട
ആയിരങ്ങൾ മണിക്കൂറുകൾ കുരുക്കിൽപെട്ടു വലയുന്നു. ജോലിക്കു പോകാനാവാതെ വീടുകളിലേക്കു മടങ്ങുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.
ഇതുവഴി ശമ്പളം നഷ്ടമാകുന്നത് അവരുടെ കുടുംബബജറ്റിന്റെ താളം തെറ്റിക്കുന്നു. മുനമ്പം അഴീക്കോട് പാലം കൂടി തുറക്കുന്നതോടെ ഗോശ്രീപാലം വഴിയുള്ള ഗതാഗതം ഇനിയും വർധിക്കും.
സമാന്തര പാലങ്ങൾ
ഗോശ്രീപാലങ്ങൾ വിഭാവനം ചെയ്തത് 4 വരിയായിട്ടായിരുന്നു.
കായൽ നികത്തുന്നതിനെക്കുറിച്ചുള്ള പ്രതിഷേധം സുപ്രീംകോടതിവരെ നീണ്ടു. നിയമയുദ്ധത്തിൽ ഹൈക്കോടതിയിലേക്കു വീണ്ടും കേസ് വന്നതോടെയാണു പ്രതിഷേധം അവസാനിപ്പിക്കാൻ പദ്ധതി വെട്ടിക്കുറിച്ചു 2വരി പാലങ്ങളിലൊതുക്കിയത്.
പാലം തുറന്നതോടെ 4 വരി വേണമെന്നു ബോധ്യപ്പെട്ടെങ്കിലും ആവശ്യം ഉയർന്നില്ല. 10 വർഷം മുൻപ് മലയാള മനോരമയാണു സമാന്തരപാലങ്ങൾ നിർമിക്കണമെന്ന ആവശ്യം ആദ്യം ഉയർത്തിയത്.
4 വർഷം മുൻപ് വീണ്ടും വാർത്ത നൽകിയതോടെ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. ഒന്നും മൂന്നും പാലങ്ങൾക്കു സമാന്തരപാലം നിർമിച്ചാൽ പരിഹാരമാകും.
2-ാം പാലത്തിനു സമാന്തരപാലമുണ്ട്. പാലം നിർമാണത്തിനായി ഭൂമി ഏറ്റെടുക്കേണ്ടതില്ല.
ആവശ്യമായ ഭൂമി രണ്ടിടത്തും ജിഡയുടെ പക്കലുണ്ട്. പാലം നിർമാണച്ചെലവ് മാത്രം മതിയാകും.
പരിഗണനയിലുള്ള എളങ്കുന്നപ്പുഴ –പുക്കാട് – മുളവുകാട് പാലം കൂടി നിർമിച്ചാൽ ഇടപ്പള്ളി,കളമശേരി,ആലുവ മേഖലയിലേക്കുള്ള വാഹനങ്ങൾ ഗോശ്രീപാലങ്ങളെ ആശ്രയിക്കാതെ പോകാൻ കഴിയും. അത് ഗോശ്രീപാലത്തിലെ തിരക്ക് കുറക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]