
കാക്കനാട്∙ തൃക്കാക്കര നഗരസഭയിൽ 24 അങ്കണവാടികൾ ഇപ്പോഴും വാടക കെട്ടിടത്തിൽ.അണലിയും പഴുതാരയും തേളുമൊക്കെ അങ്കണവാടികളിൽ സാന്നിധ്യമറിയിക്കുമ്പോഴാണ് ഇത്രയും അങ്കണവാടികൾ സുരക്ഷിതമായി പ്രവർത്തിക്കാൻ സ്വന്തമായി സ്ഥലം തേടുന്നത്. കഴിഞ്ഞ ദിവസം 3 വയസ്സുകാരിയുടെ ദേഹത്ത് അണലി വീണ ഇല്ലത്തുമുകൾ അങ്കണവാടിയുടെ പുതിയ കെട്ടിട
നിർമാണം 3 വർഷമായി പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. ആദ്യഘട്ടം അനുവദിച്ച ഫണ്ട് വിനിയോഗിച്ചു തൂണുകളും മേൽത്തട്ടും വാർത്തു.
തുടർന്നുള്ള നിർമാണത്തിനു ഫണ്ട് കിട്ടാതെ വന്നതോടെയാണ് പണി നിലച്ചത്. നഗരസഭാ പരിധിയിൽ 59 അങ്കണവാടികളാണ് ആകെയുള്ളത്.
ഇതിൽ 31 എണ്ണം സ്വന്തം കെട്ടിടത്തിലാണ്. 4 അങ്കണവാടികളുടെ പുതിയ കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്.
ശേഷിക്കുന്ന അങ്കണവാടികളാണ് വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്.
വീടുകളോ, വീടുകളോടു ചേർന്ന കെട്ടിട ഭാഗങ്ങളോ ആണ് അങ്കണവാടികൾക്കായി വാടകക്കെടുക്കുന്നത്.
എല്ലാ കെട്ടിടങ്ങൾക്കും വർഷം തോറും നഗരസഭ സുരക്ഷ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും പലതിലും ആവശ്യത്തിനു സൗകര്യമില്ല.
പുറമ്പോക്ക് ഉപയോഗിച്ചും മുനിസിപ്പൽ ഫണ്ട് ചെലവഴിച്ചു സ്ഥലം വാങ്ങിയും സ്വകാര്യ വ്യക്തികളിൽ നിന്ന് പ്ലോട്ടുകൾ സംഭാവനയായി സ്വീകരിച്ചുമാണ് അങ്കണവാടികൾ നിർമിക്കുന്നത്. അനുയോജ്യ സ്ഥലം കണ്ടെത്തിയാൽ വാങ്ങാൻ നഗരസഭ ഫണ്ട് നൽകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
തൃക്കാക്കരയിലെ ഏതാനും അങ്കണവാടികൾ ഹൈടെക് നിലവാരത്തിലുള്ളതാണെന്നതും ശ്രദ്ധേയമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]