
പൂച്ചാക്കൽ ∙ ജലഗതാഗത വകുപ്പിന്റെ തവണക്കടവ് – വൈക്കം ഫെറിയിൽ പഴയ തടി ബോട്ട് നീക്കി, ഇരട്ട എൻജിനുള്ള കറ്റാമറൈൻ ബോട്ട് എത്തിച്ചു.
കാറ്റും മഴയും മൂലമുള്ള ഭീഷണികളും ഓണക്കാല തിരക്കും മുൻനിർത്തിയാണ് പഴയ തടി ബോട്ട് മാറ്റിയത്. വർഷങ്ങളോളം ഇവിടെ തടി ബോട്ട് സർവീസ് നടത്തിയിരുന്നു.
സുരക്ഷയുടെ ഭാഗമായി കുറച്ച് യാത്രക്കാരെയേ കയറ്റിയിരുന്നുള്ളു. കറ്റാമറൈൻ ഇരട്ട
എൻജിൻ ബോട്ടായതിനാൽ സർവീസിനിടെ ഒരു എൻജിന് തകരാർ വന്നാലും രണ്ടാമത്തേത് പ്രവർത്തിപ്പിച്ച് യാത്ര പൂർത്തിയാക്കാനാകും. വേഗവും കൂടുതലുണ്ട്. രാജ്യത്തെ ആദ്യ സോളർ ബോട്ടായ ‘ആദിത്യ’ ഉൾപ്പെടെ 4 ബോട്ടുകളാണ് തവണക്കടവ് – വൈക്കം ഫെറിയിൽ ദിവസവും സർവീസ് നടത്തുന്നത്.
6 രൂപയാണ് ടിക്കറ്റ് നിരക്ക്. രാവിലെ 6 മുതൽ രാത്രി 9 വരെ സർവീസുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]