
മൂവാറ്റുപുഴ∙ കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിദഗ്ധ സംഘം എത്തിയിട്ടും എംസി റോഡിലെ കുഴി മൂടുന്നതിൽ തീരുമാനമായില്ല. മണ്ണു പരിശോധന ഉൾപ്പെടെ കൂടുതൽ വിശദമായ പഠനം വേണ്ടി വരുമെന്നാണ് വിദഗ്ധ സംഘത്തിന്റെ അഭിപ്രായം. ഇതോടെ കുഴി മൂടുന്നതിൽ അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്.കെഎച്ച്ആർഐ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയ ശേഷം കുഴി മൂടിയാൽ മതി എന്ന് ഉന്നതതല നിർദേശം ഉണ്ടായതിനെ തുടർന്ന് ബുധനാഴ്ച രാത്രി തന്നെ കുഴിയിലെ പരിശോധന നിർത്തിവച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് തിരുവനന്തപുരത്തു നിന്ന് കെഎച്ച്ആർഐ ഉദ്യോഗസ്ഥ സംഘം എത്തിയത്.
പ്രാഥമിക പരിശോധനകൾക്കു ശേഷം മാത്യു കുഴൽനാടൻ എംഎൽഎ, മുൻ എംഎൽഎമാരായ എൽദോ ഏബ്രഹാം, ബാബു പോൾ, നഗരസഭാ ചെയർമാൻ പി.പി.
എൽദോസ് എന്നിവരുമായി ചർച്ച നടത്തിയെങ്കിലും വ്യക്തമായ ഒരു തീരുമാനത്തിൽ എത്താൻ ഇവർക്കു സാധിച്ചില്ല. വൻ തോതിൽ മണ്ണ് ഇടിഞ്ഞിട്ടുള്ളതിനാൽ ഭൂമിക്കടിയിൽ ഒരു ഭാഗത്തു മാത്രം ഉണ്ടായ തകർച്ചയായിരിക്കില്ല എന്നാണ് ഇവരുടെ അഭിപ്രായം. അതുകൊണ്ടു തന്നെ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് വിശദമായ പരിശോധന വേണ്ടിവരുമെന്നും ഇവർ പറഞ്ഞു.വിദഗ്ധരായ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക സംഘം രൂപീകരിച്ച് ഉന്നത തല പരിശോധന നടത്തി വ്യക്തമായ കാരണം കണ്ടെത്തണം എന്നു മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു.
മധ്യ കേരളത്തെ തലസ്ഥാനവുമായി ബന്ധപ്പെടുത്തുന്ന എംസി റോഡിനു ഭീഷണിയായി മാറിയ കൂറ്റൻ ഗർത്തവുമായി ബന്ധപ്പെട്ട് സർക്കാർ ഇടപെടലുകൾ നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുഴി വിപുലമാക്കി പരിശോധന നടത്തണമെങ്കിൽ കച്ചേരിത്താഴം പാലം അടച്ചിടേണ്ടി വരുന്നതും കുഴി മൂടാതെ അധിക ദിവസം തുടർന്നാൽ നഗരം സ്തംഭിപ്പിക്കുമെന്നതും ആശങ്കയായി മാത്യു കുഴൽനാടൻ ചൂണ്ടിക്കാണിച്ചു. ഇക്കാര്യങ്ങൾ മന്ത്രി മുഹമ്മദ് റിയാസിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.താൽക്കാലികമായി റോഡിന്റെ അടിയിൽ നിന്നുള്ള മണ്ണിടിച്ചിൽ തടയാൻ മെറ്റൽ ഷീറ്റ് പൈലിങ് പൂർത്തിയാക്കി കൂടുതൽ മണ്ണിടിയുന്നത് തടയാനാണു തീരുമാനം.
ഭൂമിക്കടിയിലെ കാനയിൽ 2 അറകൾ
കെഎച്ച്ആർഐ സംഘം എത്തുന്നതിനു മുൻപ് കെആർഎഫ്ബി, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഭൂമിക്കടിയിലൂടെ കടന്നു പോയിട്ടുള്ള കാനയിൽ 2 കൂറ്റൻ അറകൾ ഉള്ളതായി കണ്ടെത്തി. റോഡിനു കുറുകെ പോകുന്നതും സമാന്തരമായി പോകുന്നതുമായ 2 അറകളാണ് ഉള്ളത്. ഇതിൽ ഒരു ഭാഗം മണ്ണിടിഞ്ഞു വീണു മുഴുവനായി തകർന്നു.
റോഡിന്റെ അടിയിൽ നിന്നു മണ്ണിടിയുന്നതിനു കാരണം ഇതിലൂടെ കടന്നു പോകുന്ന കാനയ്ക്കും തകർച്ച ഉള്ളതു കൊണ്ടായിരിക്കാമെന്നാണ് നിഗമനം. ഇതു കണ്ടെത്തണമെങ്കിൽ കുഴി വലുതാക്കി പരിശോധനകൾ നടത്തണം. ഇതിന് ദിവസങ്ങൾ വേണ്ടി വരും.
പാലം പൂർണമായി അടയ്ക്കേണ്ടി വരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]