
മലപ്പുറം ∙ മലപ്പുറത്ത് കാർ യാത്രക്കാരെ ആക്രമിച്ച്
. സ്ഥലം വിറ്റ പണവുമായി കാറിൽ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാർ അടിച്ചു തകർത്ത് ബാഗിൽ സൂക്ഷിച്ച പണം കവർന്നെടുക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.
തിരൂരങ്ങാടി തെയ്യാനിക്കൽ ഹൈസ്കൂൾ പടിയിൽ വച്ചാണ്
. അറയ്ക്കൽ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്റഫ് എന്നിവരാണ് ഒരു കോടി 95 ലക്ഷം രൂപയുമായി കാറിൽ സഞ്ചരിച്ചത്.
കൊടിഞ്ഞിയിൽ മുഹമ്മദ് ഹനീഫയുടെ ഉടമസ്ഥതയിലുള്ള വസ്തു വിറ്റ പണമാണ് നഷ്ടമായത്. ഇവർ സഞ്ചരിച്ച കാറിനെ മറ്റൊരു കാറിലെത്തിയ സംഘം തടയുകയും വടികളും വാളും ഉപയോഗിച്ച് വാഹനം തകർത്ത് പണം കവരുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]