കാസർകോട് ∙ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ സർക്കുലർ അവഗണിച്ച് കാസർകോട്ടും വിഭജനഭീതി ദിനം ആചരിച്ചു. കാസർകോട് ഗവ.
കോളജിലും പെരിയാ കേന്ദ്ര സർവകലാശാലയിലുമാണ് എബിവിപി വിഭജനദിനം ആചരിച്ചത്. കാസർകോട് ഗവ. കോളജിൽ പ്രതിഷേധിച്ച് എബിവിപി പ്രവർത്തകർക്കെതിരെ എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു.
എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ കോലംകത്തിക്കുകയും മാഗസിൻ പ്രകാശനം പുറത്തുവച്ച് നടത്തുകയും ചെയ്തു.
എബിവിപി ഒട്ടിച്ച വിഭജനഭീതി ദിനാചരണ പോസ്റ്റർ എസ്എഫ്ഐ പ്രവർത്തകർ കീറിയതോടെയാണ് സംഭവങ്ങൾക്കു തുടക്കമായത്. പ്ലക്കാർഡുകൾ വലിച്ചുകീറിയതോടെ നേരിയ സംഘർഷമുണ്ടായി.
പൊലീസ് എത്തിയതോടെ ഗവർണറുടെ കോലം എസ്എഫ്ഐ പ്രവർത്തകർ കത്തിച്ചു. പിന്നാലെ വീണ്ടും പ്ലക്കാർഡ് കീറാൻ ശ്രമിച്ചു.
ഇതോടെ പൊലീസ് ലാത്തിവീശി. പ്ലക്കാർഡ് കീറാൻ ശ്രമിച്ച പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു വാഹനത്തിലിരുത്തി.
പൊലീസ് വാഹനത്തിലിരുന്ന പ്രവർത്തകനു മുന്നിൽ ഫ്ലെക്സ് പിടിച്ച് പ്രകാശനം നടത്താൻ എസ്എഫ്ഐ ഒരുങ്ങി.
ഇതിനിടെ വിദ്യാർഥികളും പൊലീസുമായി നടത്തിയ ചർച്ചയിൽ കസ്റ്റഡിയിലെടുത്ത വിദ്യാർഥിയെ വാഹനത്തിൽനിന്നു പുറത്തിറക്കാൻ തീരുമാനമായി. പിന്നീട് പുറത്തുവച്ച് മാഗസിൻ പ്രകാശനം ചെയ്തു.ഇതിനിടെ എബിവിപിക്കും പൊലീസിനുമെതിരെ പ്രതിഷേധവുമായി എംഎസ്എഫ് പ്രവർത്തകരും സ്ഥലത്തെത്തി.
പ്രിൻസിപ്പൽ ഇടപെട്ട് പ്ലക്കാർഡ് നീക്കിയതോടെയാണ് സംഘർഷം അവസാനിച്ചത്.
പെരിയ ∙ കേരള കേന്ദ്ര സർവകലാശാലയിൽ എബിവിപിയുടെ നേതൃത്വത്തിൽ അർധരാത്രി വിഭജനഭീതി ദിനാചരണം നടത്തി. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് ക്യാംപസിൽ പ്രവർത്തകർ പന്തംകൊളുത്തി മുദ്രാവാക്യം വിളിച്ചത്. എബിവിപി യൂണിറ്റ് പ്രസിഡന്റ് കെ.പി.അഭിനവ്, സെക്രട്ടറി സാക്ഷി ജാഗിഡ് എന്നിവരുടെ നേതൃത്വത്തിൽ 12 പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുത്തത്. മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക ഗവ.
കോളജിൽ ദിനാചരണം നടത്തിയെന്ന് എബിവിപി പ്രവർത്തകർ പറഞ്ഞെങ്കിലും പ്രിൻസിപ്പൽ ഇതു നിഷേധിച്ചു. അനുമതിക്കായി ആരും സമീപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ പ്രതിഷേധിച്ചു
പെരിയ ∙ വിഭജനഭീതി ദിനം കേരളത്തിലെ സർവകലാശാലകളിൽ ആചരിക്കാൻ വൈസ് ചാൻസലർമാർക്ക് നിർദേശം നൽകിയ ഗവർണറുടെ നടപടിക്കെതിരെ കേരള കേന്ദ്ര സർവകലാശാലയിൽ ഭരണഘടനയുടെ ആമുഖം ഉയർത്തി എസ്എഫ്ഐ പ്രതിഷേധിച്ചു.
പ്രവർത്തകർ ക്യാംപസിൽ പ്രകടനവും നടത്തി. ചാൻസലറുടെ കോലംകത്തിച്ചുള്ള പ്രതിഷേധം എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ.
പ്രണവ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുഹൈർ, സെക്രട്ടറി ശ്രീഷ്മ, രാജു സർദാർ, ഡോ.
കൃഷ്ണപ്രസാദ്, ശ്രുതി എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]