ബംഗളൂരു: ബംഗളൂരുവിലെ വാടകവീട്ടിൽ വെച്ച് ലിവ്-ഇൻ പങ്കാളിയെ പ്രഷർ കുക്കർ ഉപയോഗിച്ച് അടിച്ചുകൊന്ന സംഭവത്തിൽ 29കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകിട്ട് 5 മണിയോടെ തന്റെ പങ്കാളി തന്നെ വഞ്ചിക്കുന്നുവെന്ന് സംശയിച്ച് ഇരുവരും വഴക്കിടുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
കേരളത്തിൽ നിന്നുള്ള വൈഷ്ണവും ദേവയും (24) രണ്ട് വർഷത്തോളമായി ബെംഗളൂരുവിൽ ഒരുമിച്ചാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കോളേജ് മുതൽ പരസ്പരം അറിയുന്നവർ ആണെന്നും ബെംഗളൂരു കോറമംഗലയിലെ ഒരു സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]