എടത്വ ∙ കുട്ടനാടൻ ജനതയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മഹാപ്രളയ കാലത്തിനു നാളെ 7 വയസ്സ്. 2018 ലെ സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങു നടക്കുന്ന അന്നായിരുന്നു ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്.
രാവിലെ കയറിത്തുടങ്ങിയ വെള്ളത്തിൽ വൈകുന്നേരമായപ്പോൾ ഉയരമുള്ള കെട്ടിടങ്ങൾപോലും മുങ്ങുന്ന അവസ്ഥയായി. സ്കൂളുകളിലും സർക്കാർ ഓഫിസുകളിലും ഉൾപ്പെടെ ഉയർത്തിയ ദേശീയപതാക താഴ്ത്താൻ പോലും കഴിഞ്ഞില്ല.
ജനങ്ങളുടെ സംരക്ഷണത്തിനായി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളെല്ലാം ജലരേഖയായി മാറി.
വെള്ളപ്പൊക്കത്തെ കുറിച്ചു പഠിക്കാൻ വിദഗ്ധസമിതിയെ നിയമിക്കുമെന്നു പറഞ്ഞത് നടപ്പിലായില്ല. സർക്കാരോ, ഏജൻസികളോ വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ പദ്ധതികൾ ഒന്നും നടപ്പിലാക്കിയിട്ടില്ല.ഈ വർഷം ഒരു മാസത്തിനിടയിൽ കുട്ടനാടൻ ജനത 4 വെള്ളപ്പൊക്കത്തെ ആണ് അഭിമുഖീകരിച്ചത്.കഴിഞ്ഞ 6 മാസത്തിൽ കൈനകരിയിൽ വെള്ളത്തിൽ കഴിയുന്ന വീടുകളുണ്ട്.
പ്രളയത്തിനുശേഷം നൂറിലേറെ വീട്ടുകാരാണ് വിവിധ സ്ഥലങ്ങളിലേക്ക് താമസം മാറിയത്.
കാർഷിക മേഖല ഇന്നും ദുരിതത്തിൽ നിന്നു കരകയറിയിട്ടില്ല. നെൽക്കൃഷിയും കരക്കൃഷിയും കുറഞ്ഞു.
കന്നുകാലികളുടെ സംരക്ഷണത്തിനായി കുട്ടനാട്ടിൽ 3 അത്യാധുനിക എലിവേറ്റഡ് കാറ്റിൽ ഷെഡ് നിർമിക്കുമെന്ന് പറഞ്ഞെങ്കിലും ഒരെണ്ണം മാത്രമാണ് പൂർത്തിയാക്കിയത്. സ്കൂളുകളും പൊതുയിടങ്ങളും കേന്ദ്രീകരിച്ച് ആവശ്യമുള്ള ശുചിമുറി നിർമിക്കുമെന്നും വെള്ളപ്പൊക്ക കാലത്ത് പൊതുജനങ്ങൾക്ക് തുറന്നു നൽകുമെന്നും പറഞ്ഞിരുന്നു.
ഒന്നുപോലും നിർമിച്ചിട്ടില്ല.
ജനങ്ങൾ അനുഭവിച്ച ശുദ്ധജലക്ഷാമം പരിഹരിക്കാൻ കുട്ടനാട്ടിലെ മുഴുവൻ ജനങ്ങൾക്കും വെള്ളം എത്തിക്കുന്ന പ്ലാന്റുകൾ നിർമിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇന്നും ജനങ്ങൾ കുടിക്കുന്നത് തോടുകളിലെയും നദികളിലെയും ശുദ്ധീകരണം നടത്താതെ കുഴൽ കിണറിൽ നിന്നും എടുക്കുന്ന വെള്ളം ആണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

