
ആലപ്പുഴ ∙ കെഎസ്ആർടിസി കണ്ടക്ടർ ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ഉത്തൃട്ടാതി വീട്ടിൽ ജിതിൻ കൃഷ്ണ (സന്ദീപ് –35) കഞ്ചാവുമായി പിടിയിലായി. ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ മാവേലിക്കര മൂന്നാംകുറ്റി ആലിന്റെചുവട് ജംക്ഷനിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലാകുന്നത്.
പരിശോധനയിൽ 1.286 കിലോഗ്രാം കഞ്ചാവും കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.കെഎസ്ആർടിസി ജീവനക്കാരനായ ഒരാൾ കഞ്ചാവ് മൊത്തക്കച്ചവടത്തിന്റെ ഇടനിലക്കാരനാണെന്നു നേരത്തെ പിടിയിലായ പ്രതികളിൽ നിന്നും എക്സൈസിനു വിവരം ലഭിച്ചിരുന്നു.ഒരുമാസത്തോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ ജിതിൻ കൃഷ്ണ വലയിലാകുന്നത്.
2010 മുതൽ കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി ചെയ്ത് വരികയായിരുന്നു. ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്നതിനായി എക്സൈസ് ഡപ്യൂട്ടി കമ്മിഷണർക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർമാരായ സി.പി.സാബു, എം.റെനി, ബി.അഭിലാഷ് ,പി.അനിലാൽ, ടി.ജിയേഷ്, കെ.ആർ.രാജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ സാജൻ ജോസഫ്, സുലേഖ, ഭാഗ്യനാഥ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മാവേലിക്കര മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]