
തിരുവനന്തപുരം: ഐഎച്ച്ആർഡി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തി. 60 വയസ്സായി ഉയർത്തിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ജീവനക്കാരുടെ നിലവിലെ വിരമിക്കൽ പ്രായം 58 ആണ്. ഐഎച്ച്ആർഡി ജീവനക്കാർക്ക് പെൻഷൻ ഇല്ലായെന്നും വിരമിക്കൽ പ്രായം 58 വയസ്സിൽ നിന്നും 60 വയസ്സ് ആക്കണമെന്നും ഐഎച്ച്ആർഡി ഡയറക്ടർ ശുപാർശ സമർപ്പിച്ചിരുന്നു.
ഇതിന്മേലാണ് നടപടി. ഇടത് സംഘടനാ നേതാക്കൾക്കായി പെൻഷൻ പ്രായം ഉയർത്തുന്നുവെന്ന് ആരോപണം ഉണ്ടായിരുന്നു.
ഇത് നിലനിൽക്കേയാണ് പുതിയ തീരുമാനം സർക്കാർ പുറത്തിറക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]