
ചെന്നൈ ∙ മാരൻ കുടുംബത്തിലെ സ്വത്തു തർക്കം ഒത്തു തീർന്നു. ചെയർമാൻ കലാനിധി മാരനെതിരെയുള്ള വക്കീൽ നോട്ടിസ് ഇളയ സഹോദരനും ഡിഎംകെ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധിമാരൻ നിരുപാധികം പിൻവലിച്ചതായി സൺ ടിവി നെറ്റ്വർക് വ്യക്തമാക്കി.
ഇതോടെ, ഓഹരിവില കുതിച്ചു.
ഇന്ന് (ഓഗസ്റ്റ് 13) 2.45% നേട്ടവുമായി 585.90 രൂപയിലാണ് ഓഹരിവിലയുള്ളത്. ജൂണിൽ 626.05 രൂപ വിലയുണ്ടായിരുന്ന ഓഹരിവില തർക്കത്തെ തുടർന്ന് ഇടിഞ്ഞിരുന്നു.
2003ൽ നടന്ന ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് കലാനിധി മാരനും ഭാര്യ കാവേരി കലാനിധിക്കും മറ്റ് 6 പേർക്കുമെതിരെ കഴിഞ്ഞ ജൂണിലാണു ദയാനിധി നോട്ടിസ് അയച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉൾപ്പെടെ ഡിഎംകെ കുടുംബത്തിലെ പ്രധാനികളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണു മുൻ കേന്ദ്രമന്ത്രി മുരശൊലി മാരന്റെ മക്കൾ തമ്മിലുള്ള പ്രശ്നം പരിഹരിച്ചത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]