
പിറവം∙ പാഴ് മരങ്ങളും വള്ളിപ്പടർപ്പും നിറഞ്ഞ മട്ടിലാണു കക്കാട് ജലശുദ്ധീകരണ ശാലയും പരിസരവും. ഹെക്ടറുകളോളം സ്ഥലത്തു സ്ഥിതി ചെയ്യുന്ന ശാലയുടെ ഭാഗമായുള്ള പല കെട്ടിടങ്ങളും കാടു മൂടിക്കഴിഞ്ഞു.
ശുചീകരണ ശാലയുടെ സംഭരണിയും പരിസരവും കുറ്റിക്കാടിനുള്ളിലാണ്. വിളക്കുകൾ തകരാറിലായതിനാൽ പലയിടത്തും വെളിച്ചമില്ല. കാടിനുള്ളിൽ പാമ്പു മുട്ടയിട്ടു പെരുകിയതോടെ അടുത്തയിടെയായി രാത്രി സമീപപ്രദേശത്തുള്ള വീടുകളിലും പാമ്പുകൾ എത്തിത്തുടങ്ങി. വേനൽ സമയമായാൽ തീപിടിത്തമാണു മറ്റൊരു പ്രതിസന്ധി.
ഇപ്പോൾ തളിർത്തു നിൽക്കുന്ന വള്ളിപ്പടർപ്പും പുല്ലുമെല്ലാം ഉണങ്ങുന്നതോടെ തീപിടിത്തം ആവർത്തിക്കും.
ഇക്കാര്യങ്ങളെല്ലാം പലപ്പോഴായി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല. 3 ലക്ഷത്തിലേറെ ഗുണഭോക്താക്കളുള്ള നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട
പദ്ധതിയാണു കക്കാട്ടിലേത്. പിറവം നഗരസഭയ്ക്കു പുറമെ മണീട്, ഇലഞ്ഞി, എടയ്ക്കാട്ടുവയൽ, ആമ്പല്ലൂർ, പാമ്പാക്കുട, തിരുമാറാടി പഞ്ചായത്തുകളിലേക്കെല്ലാം കക്കാട് പദ്ധതിയിൽ നിന്നു ശുദ്ധജലം എത്തുന്നുണ്ട്.
കാവൽക്കാർ ഇല്ലാത്തതിനാൽ ആർക്കും എപ്പോൾ വേണമെങ്കിലും ശാലക്കുള്ളിൽ കടന്നു ചെല്ലാം. അട്ടിമറി സാധ്യത ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടും അധികൃതർ അവഗണിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]