
പുനലൂർ∙ ക്രിക്കറ്റ് പ്രേമികളിൽ ആവേശം ഉണർത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ പ്രചാരണ യാത്രയ്ക്ക് പുനലൂരിൽ വൻ സ്വീകരണം നൽകി. ചെമ്മന്തൂർ പ്രൈവറ്റ് ബസ്റ്റാൻഡിൽ സ്വീകരിച്ച യാത്ര പുനലൂർ നഗരസഭാ മുൻ ചെയർമാൻ എം.എ.രാജഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു.
ലഹരിക്കെതിരെയുള്ള സന്ദേശം ചൂണ്ടിക്കാട്ടിയാണ് യാത്ര നടത്തുന്നത്. കണ്ണൂരിൽ നിന്നും ആരംഭിച്ച യാത്രയ്ക്ക് ജില്ലയിൽ 4 ദിവസമാണ് പര്യടനം.
പുനലൂർ പൊലീസ് സബ് ഇൻസ്പെക്ടർ എം.എസ്.അനീഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. കലാ ക്രിക്കറ്റ് ക്ലബ്ബ്, പട്ടോടി ക്രിക്കറ്റ് അക്കാദമി, ഏരീസ് കുടുംബാംഗങ്ങൾ, വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്.
ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച റോഡ് ഷോ ടൗൺ ചുറ്റി തൂക്കുപാലത്തിനു സമീപം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമാപിച്ചു.
തുറന്ന വാഹനത്തിൽ ക്രിക്കറ്റ് താരങ്ങൾ, കാൻഡർ വാൻ, വാദ്യമേളങ്ങൾ, ക്രിക്കറ്റ് അക്കാദമി അംഗങ്ങൾ, വിവിധ ക്രിക്കറ്റ് ക്ലബ്ബുകളിലെ താരങ്ങൾ, ബൈക്ക് റാലി എന്നിവർ റോഡ് ഷോയിൽ ഉണ്ടായിരുന്നു. ടീമിൽ ഉൾപ്പെട്ട
രഞ്ജി ട്രോഫി താരങ്ങളായ ഷറഫുദ്ദീൻ, ഏദൻ ആപ്പിൾ ടോം, മറ്റ് താരങ്ങളായ ബിജു നാരായണൻ, അജയഘോഷ് , ആഷിക് മുഹമ്മദ്, പി.എസ്.സച്ചിൻ
തുടങ്ങിയ താരങ്ങൾ പ്രചരണയാത്രയിൽ പങ്കെടുത്തു. കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗം ബിജു, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സജികുമാർ, പ്രഥമ കെസിഎൽ കപ്പ് നേതാക്കളും നിലവിലെ ടീമും ആയ ഏരീസ് കൊല്ലം സെയ്ലേഴ്സ് ടീം സിഇഒ ഡോ.
എൻ പ്രഭിരാജ് , ടീം സഹ ഉടമ ദീപ പ്രഭിരാജ്, ബ്രാഞ്ച് മാനേജർ ഡി.രാജേഷ് കുമാർ, സോഷ്യൽ മീഡിയ ഹെഡ് ഭദ്ര പ്രഭിരാജ്, പിആർ ഹെഡ് അരുൺ കരവാളൂർ മറ്റ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]