
കാക്കനാട്∙ എൻജിഒ ക്വാർട്ടേഴ്സിനു സമീപം തൃക്കാക്കര നഗരസഭയുടെ കീഴിലെ ഇല്ലത്തുമുകൾ അങ്കണവാടിയിൽ മൂന്നു വയസ്സുകാരിയുടെ ദേഹത്തേക്ക് അണലി വീണു. ഉച്ചഭക്ഷണം കഴിച്ച ശേഷം ശുചിമുറിയിൽ കൈ വൃത്തിയാക്കുന്നതിനിടെയാണ് കുട്ടിയുടെ ദേഹത്തേക്ക് വാഷ് ബേസിനു മുകൾ ഭാഗത്തു നിന്ന് പാമ്പ് വീണത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അങ്കണവാടി ജീവനക്കാർ പാമ്പിനെ തല്ലിക്കൊന്നു.
തൃക്കാക്കര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് പിന്നീടു സൺറൈസ് ആശുപത്രിയിലും പരിശോധന നടത്തി. പാമ്പിന്റ കടിയേറ്റിട്ടില്ലെന്നു വ്യക്തമായതോടെ വിട്ടയച്ചു.
ആൾ താമസമില്ലാത്ത എൻജിഒ ഫ്ലാറ്റിനു സമീപമാണ് ഇല്ലത്തുമുകൾ അങ്കണവാടി പ്രവർത്തിക്കുന്നത്.
പരിസരം കാടു കയറിയിരുന്നതിനാൽ ഇവിടെ നിന്നാകാം അണലി അങ്കണവാടിയിലേക്കു കയറിയതെന്നാണ് നിഗമനം. 20 വർഷം മുൻപു നിർമിച്ചതാണ് അങ്കണവാടി കെട്ടിടം. 6 കുട്ടികളാണ് ഇവിടെയുള്ളത്.
പുതിയ കെട്ടിടം നിർമാണ ഘട്ടത്തിലാണ്. പാമ്പിനെ കണ്ടെത്തിയതിനെ തുടർന്നു അങ്കണവാടിയും പരിസരവും നഗരസഭാധികൃതരുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
ഐസിഡിഎസ് ഉദ്യോഗസ്ഥർ സ്ഥലത്തു പരിശോധന നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]