
ഹരിപ്പാട് ∙ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ സ്ഥല പരിമിതിയും ഡോക്ടർമാരുടെ കുറവും മൂലം രോഗികൾ വീർപ്പുമുട്ടുന്നു. സർജിക്കൽ വാർഡ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്നു വീണു തുടങ്ങിയതിനെ തുടർന്നു മാസങ്ങൾക്കു മുൻപ് വാർഡ് അടച്ചു.
സർജിക്കൽ വാർഡിലെ രോഗികളെ മെഡിക്കൽ വാർഡിലും പേ വാർഡിലുമാണു കിടത്തുന്നത്. മെഡിക്കൽ വാർഡിൽ ഇപ്പോൾ പീഡിയാട്രിക്, ഗൈനക്കോളജി വാർഡുകളിലെ രോഗികളെയും പ്രവേശിപ്പിക്കണം.
ഇതുമൂലം മെഡിക്കൽ വാർഡിൽ രോഗികളെ ഉൾക്കൊള്ളാൻ കഴിയാത്ത നിലയിലാണ്.സർജിക്കൽ വാർഡ് കെട്ടിടം അപകട
ഭീഷണി ഉയർത്തുന്നുണ്ട്. കെട്ടിടം തകർന്നാൽ വലിയ അപകടത്തിനു കാരണമാകും.
ഇതു സംബന്ധിച്ച് പൊതുമരാമത്തു വകുപ്പിന് ആശുപത്രി അധികൃതർ കത്ത് നൽകി.എന്നാൽ കെട്ടിടം പൊളിച്ചു മാറ്റി അപകട ഭീഷണി ഒഴിവാക്കുന്നതിന് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
ആശുപത്രിയിലെ 2 ഇരുനില കെട്ടിടങ്ങൾക്കു 50 വർഷത്തിലേറെ പഴക്കമുണ്ട്.
പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമിക്കണം എന്നതു വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ്.ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റിയിട്ട് മാസങ്ങളായി. പുതിയ സൂപ്രണ്ട് ചുമതല ഏറ്റിട്ടില്ല. സീനിയർ ഡോക്ടർക്ക് സൂപ്രണ്ടിന്റെ അധിക ചുമതല നൽകിയിരിക്കുകയാണ്.
ആശുപത്രിയിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരെ സ്ഥലം മാറ്റിയ ശേഷം പുതിയ ഡോക്ടർമാരെ നിയമിച്ചിട്ടില്ല. വർക്കിങ് അറേഞ്ച്മെന്റിൽ ആണ് പല ഡോക്ടർമാരും ഡ്യൂട്ടി ചെയ്യുന്നത്.
ഡോക്ടർമാരുടെ എണ്ണം കുറഞ്ഞത് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
രാത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. ഇത് രോഗികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. രക്തം ആവശ്യമായി വന്നാൽ കിലോമീറ്ററുകൾ അകലെയുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട
ഗതികേടിലാണ് ജനങ്ങൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]