
മങ്കൊമ്പ് ∙ പുളിങ്കുന്ന് പഞ്ചായത്തിൽ വളർത്തു നായകൾക്കു വാക്സിനേഷനും ലൈസൻസും എടുക്കുന്നത് കർശനമായി നടപ്പാക്കുന്നതിനായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്നു മുതൽ നായയെ വളർത്തുന്നവരുടെ വീടുകൾ സന്ദർശിക്കും. കഴിഞ്ഞദിവസം പ്രദേശത്ത് 5 വിദ്യാർഥികൾക്കും ഏതാനും വളർത്തു മൃഗങ്ങളക്കും ഒട്ടേറെ തെരുവുനായ്ക്കൾക്കും പേവിഷബാധയുള്ള വളർത്തുനായയുടെ കടിയേറ്റിരുന്നു. തുടർന്നു പുളിങ്കുന്ന് പഞ്ചായത്തിലെ ദുരന്തനിവാരണ സമിതിയുടെ അടിയന്തരയോഗം ചേർന്നാണ് വാക്സിനേഷനും ലൈസൻസും കർശനമാക്കാൻ തീരുമാനിച്ചത്.
പഞ്ചായത്ത് അധികൃതരെ കൂടാതെ മെഡിക്കൽ ഓഫിസർമാർ, വെറ്ററിനറി സർജൻ, ആരോഗ്യ വകുപ്പ് ജീവനക്കാർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.യോഗത്തിലെ തീരുമാന പ്രകാരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മൈക്ക് അനൗൺസ്മെന്റ് നടത്തി.ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ തെരുവുനായ്ക്കൾക്കുള്ള വാക്സിനേഷൻ നടത്തും.
സ്കൂളുകൾ കേന്ദ്രീകരിച്ചു ബോധവൽക്കരണ ക്ലാസുകൾ നടത്തും. ഇന്നു 15, 16 വാർഡുകളിലെ സ്കൂളുകളിലായിരിക്കും ബോധവൽക്കരണ ക്ലാസ് നടക്കുക.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അധികൃതരും പുളിങ്കുന്ന് പഞ്ചായത്ത് അധികൃതരും നായയുടെ കടിയേറ്റവരുടെ വീടുകൾ സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വേണുഗോപാൽ, സ്ഥിരസമിതി അധ്യക്ഷരായ ആശാ ദാസ്, പ്രീതി സജി, പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് നീനു ജോസഫ്, മുൻ പ്രസിഡന്റ് പത്മജ അഭിലാഷ്, സെക്രട്ടറി കെ.ബിജു, അസി.
സെക്രട്ടറി ആർ.ദീപുരാജ് എന്നിവരാണു വീടുകൾ സന്ദർശിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]