
വടകര ∙ നഗരം ഇന്നു മുതൽ ക്യാമറ നിരീക്ഷണത്തിൽ. നഗരസഭയുടെ കീഴിൽ പല ഭാഗത്തായി സ്ഥാപിച്ച 20 ക്യാമറകൾ ഇന്നു പ്രവർത്തിച്ചു തുടങ്ങും. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് ഉൾപ്പെടെ നിയമ ലംഘനങ്ങൾ മുഴുവൻ ഒപ്പിയെടുത്ത് നഗരസഭയുടെ പുതിയ ഓഫിസിലെ കംപ്യൂട്ടറിൽ രേഖപ്പെടുത്തും.
45 ലക്ഷം രൂപ ചെലവിലാണു ക്യാമറ സ്ഥാപിച്ചത്. 15 ക്യാമറ കൂടി സ്ഥാപിക്കാൻ ആരോഗ്യ വിഭാഗം നഗരസഭയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ മുഴുവൻ ക്യാമറയുണ്ട്.
എല്ലാ വാർഡിലും ക്യാമറ വ്യാപകമാക്കാനാണു തീരുമാനം. മാലിന്യം പതിവായി തള്ളുന്ന പരാതിയുള്ള കേന്ദ്രങ്ങളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
പൊലീസിന്റെ പദ്ധതി പൊട്ടി
വടകര ∙ നഗരത്തിൽ വർധിക്കുന്ന സാമൂഹിക വിരുദ്ധശല്യം അവസാനിപ്പിക്കാൻ 2 വർഷം മുൻപ് പൊലീസിന്റെ നേതൃത്വത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ച ക്യാമറ പദ്ധതി എങ്ങുമെത്തിയില്ല. വിവിധ സംഘടനകളുടെ സഹകരണത്തോടെ പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കാനായിരുന്നു തീരുമാനം.
ഇതിനായി യോഗം ചേർന്ന് എംഎൽഎ ചെയർപഴ്സനായും പൊലീസ് ഇൻസ്പെക്ടർ കൺവീനറായും കമ്മിറ്റി ഉണ്ടാക്കിയിരുന്നു. എന്നാൽ ക്യാമറ സ്ഥാപിച്ചില്ല.
ഇതിനിടയിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ക്യാമറകൾ പ്രവർത്തിക്കാതായി. പൊലീസ് കൺട്രോൾ റൂമിൽ നിന്ന് ക്യാമറകളുമായുള്ള ബന്ധവും അറ്റു.ക്യാമറ സ്ഥാപിക്കാനുള്ള ഭാരിച്ച ചെലവു കാരണമാണ് നടപടി വൈകുന്നത്.
ഇപ്പോൾ പല സ്ഥാപനങ്ങളിലും പൊതു സ്ഥലത്തുമുള്ള ക്യാമറകൾ വ്യക്തത കുറഞ്ഞതാണ്. സ്ഥാപിക്കുമ്പോൾ നല്ല വ്യക്തതയുള്ളതു വേണമെന്ന് തീരുമാനമുണ്ടായിരുന്നു.
ഇത്തരം ക്യാമറയ്ക്ക് തുക കണ്ടെത്താൻ കഴിയാത്തതാണു പ്രശ്നം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]