
തുറവൂർ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ ബൈപാസ് മുതൽ ക്ഷേത്രം ജംക്ഷൻ വരെയുള്ള യാത്ര ഗതാഗതക്കുരുക്ക് മൂലം ദുരിതമാകുന്നു.മഴ മാറിയതോടെ നിർമാണം വേഗത്തിലാക്കി. ഇതോടെ റോഡിലൂടെ ഗർഡറുകളുമായി പുള്ളർ ലോറികളെത്തുന്നു.
ഇതിന് പിന്നിൽ അകപ്പെടുന്ന വാഹനങ്ങൾ ഇഴഞ്ഞു നീങ്ങിയാണ് സഞ്ചരിക്കുന്നത്. ഇതുകൂടാതെ ഗർഡറുകൾ ഉയർത്തുമ്പോൾ മറ്റ് നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും അടിക്കടി ഗതാഗതം തടസ്സപ്പെടുത്തുന്നു.
റോഡിൽ ആംബുലൻസുകൾ പോലും കുടുങ്ങുന്നത് പതിവാണ്.
ഒരാഴ്ചയായി എരമല്ലൂർ മുതൽ അരൂർ വരെ വാഹനങ്ങൾ പോകുന്നതിന് രണ്ടര മണിക്കൂറോളം വേണ്ടിവരുന്നു. 3 മീറ്റർ വീതിയിൽ മാത്രമേ റോഡ് നന്നാക്കൂ എന്ന കരാർ മറികടന്ന് കുഴികളടയ്ക്കാൻ കരാർ കമ്പനി അധികൃതർ തയാറാകത്തത് മറ്റൊരു വെല്ലുവിളിയിയായി.
മുഖ്യമന്ത്രിയടക്കമുള്ളവർ വിളിച്ച യോഗത്തിലും ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറി റിപ്പോർട്ടിലും ഒക്കെ കരാർ പ്രകാരമുള്ള കാര്യങ്ങൾ തങ്ങൾ ചെയ്യുന്നുണ്ടെന്നാണ് കരാറുകാർ പറയുന്നത്
നിയന്ത്രണമില്ല, ദേഹത്ത് പെയിന്റ് വീണു
കരാർ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ നിയന്ത്രണങ്ങൾ ഒഴിവാക്കിയാണ് പെയിന്റിങ് ജോലികൾ പുരോഗമിക്കുന്നത്. മാൻ ലിഫ്റ്റിങ് യന്ത്രത്തിൽ കയറിനിന്ന് ഇത്തരം ജോലികൾ ചെയ്യുമ്പോൾ ആ ഭാഗത്തെ ഗതാഗതം തടസ്സപ്പെടുത്തേണ്ടതാണ്. കഴിഞ്ഞ ദിവസം കുത്തിയതോടിനു സമീപം പെയിന്റിങ് നടന്നപ്പോൾ ഇത്തരത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയില്ല.
ഈ സമയം ഇതുവഴി ബൈക്കിൽ സഞ്ചരിച്ച് കുത്തിയതോട് തെക്കേ നികർത്തിൽ മുഹമ്മദ് റിൻഷാദിന്റെ വാഹനത്തിലും ദേഹത്തും മുകളിൽ അടിക്കുകയായിരുന്ന പെയിന്റിന്റെ അവശിഷ്ടം പതിച്ചു. വാഹനത്തിലും വസ്ത്രങ്ങളിലും ഇത് വീണു. ഇദ്ദേഹം പൊലീസിൽ പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]