
കൊല്ലം ∙ ലീനയുടെ ഓർമകളുള്ള വീട്ടിലേക്കു കരൾ നിറയെ സ്നേഹവുമായി അവരെത്തി. ജീവൻ തിരിച്ചുനൽകിയ ആ ഓർമകളെ മറക്കാൻ അവർക്കാവില്ലല്ലോ. മസ്തിഷ്ക മരണത്തെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത ലീനയുടെ കുടുംബം, അങ്ങനെ ജീവിതത്തിലേക്കു തിരിച്ചു വന്ന അവരെ അതിലേറെ സ്നേഹത്തോടെ സ്വീകരിച്ചു.
ആശ്രാമത്തെ വീട്ടിൽലീനയുടെ ഏഴാം ചരമവാർഷിക ദിനത്തിലായിരുന്നു കൂടിക്കാഴ്ച. സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെയുള്ള ആദ്യത്തെ അവയവ ദാനമായിരുന്നു ലീനയുടേത്. അന്നു കരൾ സ്വീകരിച്ച ആറ്റിങ്ങൽ അവനവൻചേരി സ്വദേശി മോഹനൻ കുടുംബത്തിനൊപ്പമാണ് ഇന്നലെ ആശ്രാമത്തെ വീട്ടിലെത്തിയത്.
വൃക്ക സ്വീകരിച്ച പത്തനംതിട്ട
മല്ലപ്പള്ളി സ്വദേശി റോബിൻസിന് വരാൻ സാധിക്കാത്തതിനാൽ അദ്ദേഹത്തിന്റെ ഭാര്യയാണ് ഇത്തവണ എത്തിയത്. ലീനയുടെ ഭർത്താവ് ആശ്രാമം സജീവും മക്കൾ ആദർശും അദ്വൈതും അവരെ വരവേറ്റു. വൃക്ക സ്വീകരിച്ച തിരുവനന്തപുരം ഈഞ്ചയ്ക്കൽ സ്വദേശിശ്രീജിത്തിന് ഈ വർഷം വരാൻ സാധിച്ചില്ല.
ലീനയുടെ മസ്തിഷ്ക മരണത്തിനുശേഷം ഹൃദയവും കണ്ണും കൂടി നൽകാൻ അന്നു ബന്ധുക്കൾ തയാറായിരുന്നെങ്കിലും സ്വീകർത്താവിനെ കിട്ടാത്തതിനാൽ നടന്നില്ല. ആശ്രാമം ബവ്റിജസ് ഔട്ട്ലെറ്റിലെ ജീവനക്കാരനും കെഎസ്ബിസി സ്റ്റാഫ് ഓർഗനൈസേഷൻ (ഐഎൻടിയുസി) സംസ്ഥാന സെക്രട്ടറിയും കൂടിയാണ് ആശ്രാമം സജീവ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]