ജറുസലം ∙ ഇസ്രയേൽ ബോംബാക്രമണങ്ങളിലും വെടിവയ്പുകളിലും
89 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ വെടിവയ്പുകളിൽ 31 പേരാണു കൊല്ലപ്പെട്ടത്.
513 പേർക്കു പരുക്കേറ്റു. 2 കുട്ടികളടക്കം 5 പേർ കൂടി വിശന്നുമരിച്ചതോടെ ഗാസയിലെ പട്ടിണിമരണം 227 ആയി.
ഗാസ സിറ്റിയിലെ കിഴക്കൻ മേഖലയിൽ ഇന്നലെ കനത്ത ബോംബിങ്ങാണു നടന്നത്.
സങ്കൽപിക്കാനാവാത്തത്ര ദുരിതത്തിലാണ് ഗാസയിലെ ജനങ്ങളെന്നും പട്ടിണിമരണം തടയാനായി അടിയന്തര സഹായവിതരണം അനുവദിക്കണമെന്നും ഇസ്രയേലിനോട് ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ അടക്കം 27 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതിനിടെ, യുഎസ് മുന്നോട്ടുവച്ച 60 ദിവസ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ കയ്റോയിലെത്തി.
കഴിഞ്ഞമാസം ദോഹയിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

