
ആലപ്പുഴ ∙ കായംകുളം വനിതാ പോളിടെക്നിക് കോളജിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ചർദ്ദി, വയറിളക്കം അടക്കമുളള ലക്ഷണങ്ങളുമായി 13 വിദ്യാർഥിനികളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ രാത്രി കോളജ് ഹോസ്റ്റലിൽ ഊണിനൊപ്പം സാമ്പാർ കഴിച്ചവർക്കാണ് അസ്വസ്ഥതകൾ ഉണ്ടായതെന്ന് വിദ്യാർഥിനികൾ പറയുന്നു. ഉച്ചയ്ക്ക് നൽകിയ സാമ്പാർ ആണ് രാത്രി നൽകിയത് എന്നാണ് ആരോപണം.
സാമ്പാർ കൂടാതെ രസവും മറ്റു കറികളും ഉണ്ടായിരുന്നു. കായംകുളം നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വിഭാഗവും ഹോസ്റ്റലിൽ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]