
കാഞ്ഞിരമറ്റം ∙ ആമ്പല്ലൂർ പഞ്ചായത്തിലെ ശുദ്ധജലക്ഷാമത്തിനു പരിഹാരമാകുമെന്ന വാഗ്ദാനവുമായി ആരംഭിച്ച ജലജീവൻ പദ്ധതി നിലച്ചു. ജലവിതരണത്തിനായി പഞ്ചായത്തിൽ രണ്ടിടത്തായി ആരംഭിച്ച ഓവർഹെഡ് ടാങ്ക് നിർമാണം അടക്കം പദ്ധതിയുടെ പ്രവർത്തനങ്ങൾ ഒരു വർഷമായി അനക്കമില്ലാതെ കിടക്കുന്നത്.
ടാങ്ക് നിർമാണത്തിന്റെ ഭാഗമായുള്ള കോൺക്രീറ്റ് തൂണുകൾ മാത്രമാണു പദ്ധതിയുടെ ഓർമയ്ക്കായി അവശേഷിക്കുന്നത്. ഇവിടെ കാടു കയറിത്തുടങ്ങി.
കരാർ കമ്പനിക്കു പണം ലഭിക്കാത്തതാണ് ഏറെ പ്രതീക്ഷയോടെ ആരംഭിച്ച പദ്ധതി പ്രതിസന്ധിയിലാകാൻ കാരണം.
അരയൻകാവ് പുതുവാമന ക്ഷേത്ര ട്രസ്റ്റ് സൗജന്യമായി നൽകിയ 5 സെന്റ് സ്ഥലത്തും കാഞ്ഞിരമറ്റത്തുമാണു പഞ്ചായത്തിൽ ടാങ്ക് നിർമാണം ആരംഭിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തുന്ന പദ്ധതി പുനരാരംഭിക്കാൻ കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാണ് പരാതി.
4 പഞ്ചായത്ത്, 118 കോടി
ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, മുളന്തുരുത്തി, മണീട് പഞ്ചായത്തുകളിലെ ജലജീവൻ പദ്ധതികൾ നടപ്പാക്കാൻ ഒരുമിച്ചാണു തുക വകയിരുത്തിയിട്ടുള്ളത്.
4 പഞ്ചായത്തുകളിലെയും പ്രവർത്തനങ്ങൾക്കായി 118 കോടി രൂപയാണു നീക്കിവച്ചത്. തെലങ്കാന ആസ്ഥാനമായുള്ള കമ്പനിയാണു കരാറെടുത്ത്, നിർമാണം ആരംഭിച്ചത്. മണീട് പഞ്ചായത്തിലെ നെച്ചൂരിൽ ട്രീറ്റ്മെന്റ് പ്ലാന്റ്, വിവിധ ഇടങ്ങളിൽ സംഭരണശേഷി കൂടിയ 6 ഓവർഹെഡ് ടാങ്ക്, ജലവിതരണ പൈപ്പ് സ്ഥാപിക്കൽ എന്നിവയാണു പദ്ധതിക്കായി ചെയ്യേണ്ടത്.
ഇതിൽ റോഡുകൾ പൊളിച്ചു പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ മാത്രമാണു കുറച്ചെങ്കിലും നടന്നിട്ടുള്ളതെന്ന് ജനപ്രതിനിധികൾ പറയുന്നു.
റോഡ് പൂർവസ്ഥിതിയിലാക്കാൻ മതിയായ പണം പോലും കെട്ടിവയ്ക്കാതെയാണു റോഡുകൾ പൊളിച്ചതെന്നും ആക്ഷേപമുണ്ട്. പദ്ധതിയുടെ ഭാഗമായി ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ പഞ്ചായത്തുകളിൽ 2 ടാങ്കുകൾ വീതവും മുളന്തുരുത്തി, മണീട് പഞ്ചായത്തുകളിൽ ഓരോ ടാങ്കുമാണ് നിർമിക്കേണ്ടത്.
എടയ്ക്കാട്ടുവയൽ പഞ്ചായത്ത് തോട്ടപ്പടിയിൽ വാങ്ങിയ 12 സെന്റ് സ്ഥലത്തും വെളിയനാടും ടാങ്കുകളുടെ നിർമാണം ആരംഭിച്ചിരുന്നു. എന്നാൽ ഇവിടെയും നിർമാണം തൂണുകളിൽ മാത്രമായി ഒതുങ്ങി.
വെള്ളത്തിന്റെ ലഭ്യത വർധിപ്പിക്കാതെ വ്യാപകമായി ശുദ്ധജല കണക്ഷൻ കൊടുക്കൽ മാത്രമാണു പദ്ധതിയുടെ ഭാഗമായി നടക്കുന്നതെന്നാണ് ആക്ഷേപം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]