
ന്യൂഡൽഹി∙ ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പാർലമെന്റിൽ വൻ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ. വോട്ടറായ മിന്റാ ദേവി എന്ന സ്ത്രീയുടെ ചിത്രം പതിച്ച ടീ ഷർട്ട് ധരിച്ചാണ്
യുടെ നേതൃത്വത്തിലുള്ള എംപിമാർ പ്രതിഷേധിച്ചത്.
‘മിന്റ ദേവി 124 നോട്ട് ഔട്ട്’ എന്നെഴുതിയ ടീ ഷർട്ടുകള്‍ ധരിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. വോട്ടർ പട്ടിക പ്രകാരം 124 വയസുള്ള മിന്റാ ദേവി കന്നി വോട്ടർ ആണെന്നും ബിഹാർ വോട്ടർ പട്ടികയിൽ പേരുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) ഉടൻ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇത്തരം എണ്ണമറ്റ കേസുകള്‍ ബിഹാറിൽ ഉണ്ടെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
ബിഹാറിലെ സിവാനിലെ ദരൗണ്ട
നിയമസഭാ മണ്ഡലത്തിൽ വോട്ടറായി റജിസ്റ്റർ ചെയ്ത മിന്റാ ദേവിക്ക് 124 വയസ്സല്ല, 35 വയസ്സാണെന്നും അപേക്ഷാ ഫോമിലെ ഒരു പിശക് മൂലമാണ് അവരുടെ വയസ്സിൽ മാറ്റം വന്നതെന്നുമാണ് സംഭവത്തിൽ പോളിങ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 2004 മുതൽ എസ്ഐആർ നടത്താത്തതിനാൽ അർഹതയില്ലാത്ത നിരവധി ആളുകൾ വോട്ടർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നും പലർക്കും വ്യത്യസ്ത നിയോജകമണ്ഡലങ്ങളിലെ ഒന്നിലധികം വോട്ടർ കാർഡുകൾ ലഭിച്ചിട്ടുണ്ടെന്നും പോളിങ് ഉദ്യോഗസ്ഥർ പറയുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രങ്ങൾ ചിത്രങ്ങൾ @SupriyaShrinate, @INCKerala എന്നീ എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]