
പറവൂർ ∙ സ്കൂൾ വിദ്യാർഥികൾക്കു കയറാനായി ചില ബസുകൾ ബസ് സ്റ്റോപ്പുകളിൽ നിർത്തിക്കൊടുക്കുന്നില്ലെന്നു പരാതി. ഇതുമൂലം വിദ്യാർഥികൾ സമയത്ത് സ്കൂളിൽ എത്താത്ത സാഹചര്യമുണ്ടാകുന്നു.
ഇന്നലെ വരാപ്പുഴ ഭാഗത്തു നിന്നു പറവൂരിലേക്കുള്ള ഒട്ടേറെ ബസുകൾ നിർത്തിക്കൊടുക്കാതിരുന്നതിനെത്തുടർന്ന് ഒട്ടേറെ വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങിയെന്നു നഗരത്തിലെ ഒരു വിദ്യാലയത്തിലെ അധ്യാപിക പറഞ്ഞു.
ഏറെ നാളുകളായി പല വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളുടെ അധികൃതരോട് ബസുകൾ നിർത്തുന്നില്ലെന്ന പരാതി പറയുന്നുണ്ട്. സബ് ആർടി ഓഫിസ് അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
വിദ്യാർഥികളെ കൂടുതലായി കാണുമ്പോൾ ചില ബസുകളുടെ ഡ്രൈവർമാർ സ്റ്റോപ്പുകളിൽ നിന്നു നീക്കി നിർത്തുകയും യാത്രക്കാരെ ഇറക്കിയ ശേഷം പെട്ടെന്നു മുന്നോട്ട് എടുത്തുകൊണ്ടു പോകുകയും ചെയ്യുകയാണ്.
ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നഗരസഭയിൽ കൂടിയിട്ട് ഒന്നര വർഷമായി. ഇടറോഡുകളിലൂടെ ബസുകൾ കയറ്റുന്നതും അമിത വേഗവും പതിവായിട്ടും നടപടിയില്ല. നഗരത്തിൽ അനധികൃത പാർക്കിങ്ങും റോഡുകളിൽ കയ്യേറ്റവുമുണ്ട്.
നഗരം ചുറ്റാതെ സ്വകാര്യ, ലിമിറ്റഡ് സ്റ്റോപ് ബസുകൾ സർവീസ് നടത്തുന്നു. വഴിക്കുളങ്ങരയിൽ നിന്നു തെക്കേനാലുവഴി വരെ പുതിയ ദേശീയപാത – 66ന്റെ ഭാഗമായി നിർമിച്ച അപ്രോച്ച് റോഡിലൂടെയും ചില ബസുകൾ പോകുന്നുണ്ട്.
നഗരസഭാധ്യക്ഷ അധ്യക്ഷയായ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയിൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, ബസ് തൊഴിലാളി, ഉടമ സംഘടനകൾ, ഓട്ടോറിക്ഷ, ഓട്ടോ ടാക്സി പോലുള്ള വാഹനങ്ങളുടെ സംഘടനകൾ, വ്യാപാരി പ്രതിനിധികൾ, ജനപ്രതിനിധികൾ ഉൾപ്പെടുന്നു.
3 മാസത്തിൽ ഒരിക്കൽ കമ്മിറ്റി കൂടണമെന്നാണു നിബന്ധന. എന്നാൽ, ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിക്കുന്നതിൽ നഗരസഭ അനാസ്ഥ കാണിക്കുകയാണെന്നു നഗരസഭ പ്രതിപക്ഷനേതാവ് ടി.വി.നിഥിൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]