
ദില്ലി: ഏകദേശം 30 ദശലക്ഷം ബാരൽ ഇറാനിയൻ അസംസ്കൃത എണ്ണയുമായി ചരക്കുകപ്പലുകൾ മലേഷ്യൻ കടലിൽ അലഞ്ഞുതിരിയുന്നതായി റിപ്പോർട്ട്. ചൈനീസ് റിഫൈനറികൾ എണ്ണ വാങ്ങാൻ തയ്യാറാകാത്തതോടെയാണ് എണ്ണക്കപ്പൽ കടലിൽ തുടരുന്നത്.
കുടുങ്ങിക്കിടക്കുന്ന ക്രൂഡ് ഓയിൽ ടാങ്കറുകളിൽ ഭൂരിഭാഗവും ഇറാന്റെ സമുദ്രാതിർത്തിക്കുള്ളിലാണുള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള ഇറാന്റെ ക്രൂഡ് ഓയിൽ അളവ് ഇത് 33.4 ദശലക്ഷം ബാരലായി ഉയർന്നു.
2020 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് OilPrice.com റിപ്പോർട്ട് ചെയ്തു. ഇസ്രായേലുമായുള്ള 12 ദിവസത്തെ സൈനിക നടപയിൽ എണ്ണ സംഭരണശാലകൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന ഭയത്താലാണ് ഇറാൻ എണ്ണ ശേഖരത്തിന്റെ വലിയൊരു ഭാഗം കപ്പലുകളിലേക്ക് മാറ്റിയത്.
യുദ്ധാനന്തരം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിയൻ എണ്ണ വ്യാപാരികളും അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെട്ട ഏകദേശം 20 സ്ഥാപനങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തി.
100,000 ബാരൽ പ്രതിദിനം ഇറക്കുമതി ചെയ്തിരുന്ന ഷാൻഡോങ് ഷോഗുവാങ് ലുക്കിംഗ് റിഫൈനറി, 120000 ബാരൽ പ്രതിദിനം വാങ്ങിയിരുന്ന ഹെബെയ് സിൻഹുവായ് കെമിക്കൽ ഗ്രൂപ്പ് റിഫൈനറി തുടങ്ങിയ ചൈനീസ് റിഫൈനറികൾക്കെതിരെയും ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക ലക്ഷ്യമിട്ടിരുന്നു. ഇറാനിയൻ എണ്ണയുമായി ബന്ധപ്പെട്ട
തുറമുഖ ഓപ്പറേറ്റർമാർക്കും മിഡ്സ്ട്രീം കമ്പനികൾക്കും എതിരെയും ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ ക്രൂഡ് ഓയിൽ ഏതാണ്ട് മുഴുവൻ ചൈനയ്ക്കാണ് വിൽക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഉപരോധങ്ങൾക്കിടയിലും ചെറിയ ചൈനീസ് റിഫൈനറികളായിരുന്നു ഇറാനിയൻ എണ്ണ വാങ്ങിയിരുന്നത്. ചൈന ശരാശരി 1 ദശലക്ഷം ബാരൽ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു.
എന്നാൽ, ഇറാനിൽ നിന്നുള്ള ഒരു ഇറക്കുമതിയും രാജ്യത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (ജിഎസി) ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. മലേഷ്യയ്ക്ക് പുറത്തുള്ള ഇറാനിയൻ ടാങ്കറുകളിൽ നിന്നുള്ള എണ്ണ ട്രാൻസ്ഷിപ്പ്മെന്റ് വഴി ഇറാനിയൻ കയറ്റുമതിയിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ മറികടക്കാൻ ചൈനക്ക് കഴിഞ്ഞു.
അമേരിക്കൻ ഉപരോധം ഏതുനിമിഷവും ഉണ്ടാകാമെന്നിരിക്കെ, ചൈന ഇതിനകം തന്നെ തങ്ങളുടെ ടാങ്ക് ഫാമുകൾ അമിതമായി എണ്ണ സംഭരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ എണ്ണ വാങ്ങാൻ ചൈനക്ക് കഴിയാത്തതാണ് ഇറാന് തിരിച്ചടിയായതെന്ന് മാരിടൈം എക്സിക്യൂട്ടീവിന്റെ ലേഖനത്തിൽ പറയുന്നു.
ചൈനീസ് എണ്ണ ശുദ്ധീകരണ കമ്പനികൾ അവരുടെ ശേഷിയുടെ പരമാവധി സംഭരിച്ചതിനാൽ നിറച്ചതിനാൽ കൂടുതൽ വാങ്ങാൻ കഴിയുന്നില്ല. അതേസമയം, ഫ്ലോട്ടിംഗ് സ്റ്റോക്ക്പൈൽ ഇറാന് വലിയ നഷ്ടം വരുത്തിവയ്ക്കുന്നുവെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
വിതരണം ചെയ്യാത്ത ചരക്കുകൾ മാറ്റാൻ ഇറാൻ കൂടുതൽ കിഴിവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ, യുഎസ് ഉപരോധങ്ങൾ കാരണം ഷിപ്പിംഗ് സേവനങ്ങൾ, കപ്പലുകൾ, മാനേജർമാർ, കപ്പൽ ഉടമകൾ എന്നിവരെയാണ് ഇറാൻ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സമുദ്രാതിർത്തിയിൽ ഇറാനിയൻ എണ്ണയ്ക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കാൻ അമേരിക്ക മലേഷ്യക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]