
ഇരിക്കൂർ ∙ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ ഇരിക്കൂറിൽ സീബ്രാ വരകൾ ഇല്ലാത്തതു അപകടങ്ങൾക്കു കാരണമാകുന്നു. താലൂക്ക് ആശുപത്രി, കമാലിയ എയുപി സ്കൂൾ എന്നിവയ്ക്കു മുന്നിലും ടൗണിലുമാണു ദുരിതം.
മുൻപ് റോഡ് നവീകരണ സമയത്ത് ഒരുക്കിയ വരകൾ മാഞ്ഞു പോയതാണു ആളുകളെ വലയ്ക്കുന്നത്. വരകളുടെ നേർത്ത അടയാളങ്ങൾ മാത്രമാണു ഇവിടെ ഉള്ളത്.
ഇതു ഡ്രൈവർമാർക്ക് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്.ഇരിക്കൂറിനു പുറമെ സമീപ പഞ്ചായത്തുകളായ മലപ്പട്ടം, പടിയൂർ, കൂടാളി, ചെങ്ങളായി, എരുവേശ്ശി, പയ്യാവൂർ എന്നിവിടങ്ങളിൽ നിന്നും ശ്രീകണ്ഠപുരം, മട്ടന്നൂർ നഗരസഭകളിൽ നിന്നുമായി ദിനം പ്രതി 600ൽ ഏറെ പേർ ചികിത്സ തേടിയെത്തുന്നതാണു താലൂക്ക് ആശുപത്രി.
500 ഓളം വിദ്യാർഥികൾ കമാലിയ സ്കൂളിൽ പഠിക്കുന്നുണ്ട്.
കല്യാട്, ബ്ലാത്തൂർ ഭാഗത്തേക്കുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുന്നതു ടൗണിൽ കല്യാട് റോഡ് ജംക്ഷനോടു ചേർന്നാണ്. വരകൾ മാഞ്ഞുപോയതോടെ ഇവിടങ്ങളിലേക്കു പോകാൻ യാത്രക്കാർ പ്രയാസപ്പെടുകയാണ്. ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ നടന്നെങ്കിലും സീബ്രാ വരകൾ ഒരുക്കുന്നതിനാവശ്യമായ നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]