
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരാളൊഴികെ എല്ലാ മത്സരാര്ഥികളും നോമിനേഷന് ലിസ്റ്റില്‍! എന്നാല്‍ വീക്കിലി നോമിനേഷന് ലിസ്റ്റിലൂടെ മാത്രമല്ല ഇത്.
രണ്ടാം വാരത്തിലെ തിങ്കളാഴ്ച രണ്ട് വ്യത്യസ്ത നോമിനേഷന് ലിസ്റ്റുകളാണ് ബിഗ് ബോസ് സൃഷ്ടിച്ചെടുത്തത്. ഇതിലൊന്ന് എല്ലാ ആഴ്ചയും ഉണ്ടാവാറുള്ള വീക്കിലി നോമിനേഷന് ലിസ്റ്റും മറ്റൊന്ന് അപൂര്‍വ്വമായി മാത്രം ഉണ്ടാവാറുള്ള മിഡ് വീക്ക് എവിക്ഷനുവേണ്ടിയുള്ള നോമിനേഷന് ലിസ്റ്റും ആയിരുന്നു.
മിഡ് വീക്ക് എവിക്ഷനിലേക്ക് തങ്ങളെ എന്തുകൊണ്ട് ഉള്‍പ്പെടുത്തരുതെന്ന് മത്സരാര്ഥികളില് ഓരോരുത്തര്‍ക്കും മറ്റുള്ളവരോട് വിശദീകരിക്കാന്‍ ബിഗ് ബോസ് ആദ്യം അവസരം നല്കി. പിന്നീട് ഓരോരുത്തര്‍ക്കും ആറ് പേരെ വീതം നോമിനേറ്റ് ചെയ്യാന്‍ അവസരം നല്‍കുകയായിരുന്നു.
ഇത് പ്രകാരം അനീഷ്, ഒനീൽ സാബു, രേണു സുധി, കലാഭവൻ സരിഗ, ശാരിക കെ ബി, റെന ഫാത്തിമ എന്നിവര്‍ മിഡ് വീക്ക് നോമിനേഷന് ലിസ്റ്റില്‍ ഇടംപിടിച്ചു. ചൊവ്വ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ഈ ലിസ്റ്റില്‍ നിന്ന് രണ്ട് പേര് പുറത്താവുമെന്നും അത് ഇനിയുള്ള ടാസ്കുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നും ബിഗ് ബോസ് അറിയിച്ചിട്ടുണ്ട്.
പിന്നീടായിരുന്നു വീക്കിലി നോമിനേഷന്. മിഡ് വീക്ക് എവിക്ഷന് നോമിനേഷന് ലിസ്റ്റില്‍ ഇടംപിടിച്ച ആറ് പേരെയും ഒപ്പം ഭാഗ്യത്തിന്റെ പണപ്പെട്ടി ടാസ്കിലൂടെ നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ട
അക്ബര്‍, ഷാനവാസ് എന്നിവരും ഒഴികെയുള്ളവരില്‍ നിന്ന് നോമിനേറ്റ് ചെയ്യാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇത് പ്രകാരം 6 വോട്ടുകളുമായി ശൈത്യയും 5 വോട്ടുകളുമായി അപ്പാനി ശരത്തും 4 വോട്ടുകളുമായി അനുമോള്‍, ബിന്നി, ജിസേല്‍, നെവിന് എന്നിവരും 3 വോട്ടുകളുമായി ആര്യനും ആദില- നൂറയും 2 വോട്ടുകളുമായി ബിന്‍സിയും വീക്കിലി നോമിനേഷന് ലിസ്റ്റില്‍ ഇടംപിടിച്ചു.
രണ്ട് നോമിനേഷന് ലിസ്റ്റുകളിലും ഉള്‍പ്പെടാത്ത ഒരേയൊരാള്‍ മാത്രമേ ഹൗസില്‍ ഉണ്ടായിരുന്നുള്ളൂ. അഭിലാഷ് ആയിരുന്നു അത്.
അഭിലാഷിനെ ബിഗ് ബോസ് പ്രത്യേകം അഭിനന്ദിച്ചു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നോമിനേഷനെന്നും ബിഗ് ബോസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]