
കളമശേരി ∙ മൂലേപ്പാടത്തു നിന്ന് എച്ച്എംടി ജംക്ഷനിലേക്ക് എളുപ്പത്തിൽ എത്തുന്നതിന് ഇരുമ്പ് പടികൾ നിർമിക്കാൻ നഗരസഭ മണ്ണു നീക്കിയതിനെത്തുടർന്നു പഴയ ദേശീയപാതയും കെഎസ്ഇബി ട്രാൻസ്ഫോമറും മണ്ണിടിച്ചിൽ ഭീഷണിയിൽ. വൈകിട്ടു പെയ്ത മഴയിൽ ഇവിടെയുണ്ടായിരുന്ന കോൺക്രീറ്റ് കാന വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീണു.
മലിനജലവും ദുർഗന്ധവും മൂലം സമീപവാസികൾ ദുരിതത്തിലായി.
10 ലക്ഷം രൂപ ചെലവിട്ടാണു നഗരസഭ ഇവിടെ ഇരുമ്പ് പടികൾ നിർമിക്കുന്നത്. 3 ദിവസം മുൻപാണു നഗരസഭയുടെ നിർദേശപ്രകാരം കരാറുകാരൻ റോഡിന്റെ അടിഭാഗത്ത് 3 കുഴിയെടുത്തതും മണ്ണ് നീക്കം ചെയ്തതും.
മണ്ണു നീക്കം ചെയ്തപ്പോൾതന്നെ നാട്ടുകാർ അപകടാവസ്ഥ ചൂണ്ടിക്കാട്ടിയതാണ്. കൗൺസിലറുടെ കത്തും പൊതുമരാമത്ത് വകുപ്പിന്റെ എൻഒസിയും ലഭിച്ചതുകൊണ്ടാണു നിർമാണ പ്രവർത്തനങ്ങൾ കരാർ നൽകിയതെന്നു നഗരസഭയുടെ എൻജിനീയറിങ് വിഭാഗം പറഞ്ഞു.
കുഴിയെടുക്കുമ്പോഴും മണ്ണ് നീക്കം ചെയ്തപ്പോഴും ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.
20 അടിയോളം താഴ്ചയ്ക്കടിയിലാണ് മണ്ണ് നീക്കം ചെയ്തത്. ഒട്ടും ഉറപ്പില്ലാത്ത മണ്ണാണ്.
കെഎസ്ഇബിയുടെ ഭൂഗർഭ കേബിളുകളും സ്വകാര്യ ടെലികോം എജൻസികളുടെ കേബിളുകളും ഇതുവഴിയാണു കടന്നുപോകുന്നത്. നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥർ അപകടഭീഷണി ചൂണ്ടിക്കാട്ടിയിരുന്നു.
ട്രാഫിക് പരിഷ്കാരത്തെത്തുടർന്നു എല്ലാ വാഹനങ്ങളും ഇതുവഴിയാണു സഞ്ചരിക്കുന്നത്. ഇവിടെ റോഡിനു സംരക്ഷണ ഭിത്തിയുമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]