
പാലക്കാട് ∙ നിയോജകമണ്ഡലത്തിൽ പാലക്കാട് നഗരസഭ പരിധിയിലെയും മാത്തൂർ, കണ്ണാടി, പിരായിരി പഞ്ചായത്തുകളിലെയും ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ 4.25 കോടി രൂപ അനുവദിച്ച് പ്രവൃത്തികൾ ആരംഭിച്ചതായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറിയിച്ചു. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനും നിർദേശിച്ചിട്ടുണ്ട്. താഴെ പറയുന്ന റോഡുകളുടെ നവീകരണത്തിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
പാലക്കാട് നഗരസഭ
∙ ജില്ലാ പഞ്ചായത്ത് റോഡ്, കെഎസ്ആർടിസി – പുതുപ്പള്ളിത്തെരുവ് റോഡ്
∙ നൂറണി–പുതുപ്പള്ളിത്തെരുവ് റോഡ് ബിഎംബിസി പ്രവൃത്തികൾ
പിരായിരി പഞ്ചായത്ത്
∙ കൊടുന്തിരപ്പുള്ളി–മോഴിപുലം–തിരുനെല്ലായി റോഡ്
∙ ചാമക്കാട് അംബേദ്കർ കോളനി റോഡ്
∙ പുതുക്കുളങ്ങര –പൂടൂർ റോഡ്
∙ ഉണ്ണീരാൻകുന്ന് റോഡ്.
കണ്ണാടി പഞ്ചായത്ത്
∙ പറക്കുളം–തരുവാക്കുറിശ്ശി റോഡ് ∙ കടുന്തുരുത്തി–ഉപ്പുംപാടം കനാൽ ബണ്ട് റോഡ്
∙ കുന്നേക്കാട്–ചാത്തൻതറ റോഡ്
∙ ആനപ്പുറംകാട്–പരപ്പന റോഡ്
മാത്തൂർ പഞ്ചായത്ത്
∙ തൊടിയകാട്–കൂത്തുപറമ്പ് റോഡ്
∙ അമ്പാട്–ആലാംതോട് റോഡ്
∙ ചാത്തങ്കാവ്–ചെങ്ങണിയൂർക്കാവ്–പറയൻപടി മെയിൻ റോഡ്
∙ പണിക്കത്ത് റോഡ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]