
നടത്തറ∙ മഴയത്ത് തകർന്ന് വീണ വീട് പുതുക്കി പണിയാൻ ആകാതെ ദുരിതത്തിലായ യുവതിക്കു സഹായ ഹസ്തവുമായി സമൂഹ മാധ്യമ കൂട്ടായ്മ. കൊഴുക്കുള്ളി തോക്കാട്ടുക്കര പട്ടിൽമൂല ചേന്ദ്ര വീട്ടിൽ രാഗിയുടെ കുടുംബത്തിനാണ് ”വേറിട്ട
ശബ്ദം ” കൂട്ടായ്മ 36500 രൂപയുടെ സഹായ ധനം കൈമാറിയത്. ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്ന സി.
എ.വിനീഷ്, ഉണ്ണി കൊച്ചുപുരയ്ക്കൽ, പി. ജി.ഉദയൻ, സി.
ആർ.രാഗേഷ്, എ. പി.ശ്രീജിത്ത്, ജോസഫ് കുളങ്ങര എന്നിവർ പങ്കെടുത്തു. കഴിഞ്ഞ മാസം 17 നു ആണ് കനത്ത മഴയ്ക്കിടെ തകർന്ന് വീണത്.
ഈ സമയത്ത് രാഗിയും 2 മക്കളും വീട്ടിലുണ്ടായിരുന്നു. ചുമർ ദേഹത്ത് വീണ് മൂത്ത മകന്റെ കാൽ ഒടിഞ്ഞിരുന്നു.
ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. വീട് എങ്ങനെ പുനർനിർമിക്കും എന്നറിയാതെ കഴിയുന്ന രാഗിയുടെ കുടുംബത്തെ കുറിച്ച് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]