
ജലവിതരണം മുടങ്ങും;
കാട്ടാക്കട ∙ ജലജീവൻ മിഷൻ ജലവിതരണ പൈപ്പുകൾ മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്നും നാളെയും കാട്ടാക്കട
പഞ്ചായത്ത് പ്രദേശത്ത് ജലവിതരണം മുടങ്ങുമെന്ന് അസി.എൻജിനീയർ അറിയിച്ചു.
അഭിമുഖം ഇന്ന്
തൊളിക്കോട്∙ തൊളിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ്, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലും മലയടി ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെയും താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ഇന്ന് 11 ന് തൊളിക്കോട് പഞ്ചായത്ത് ഓഫിസിൽ.
അധ്യാപക ഒഴിവ്
തിരുവനന്തപുരം ∙ ഗവ.
മോഡൽ സ്കൂൾ: ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലിഷ് അധ്യാപിക. അഭിമുഖം ഇന്നു 2ന് പ്രിൻസിപ്പൽ ഓഫിസിൽ.
സീറ്റ് ഒഴിവ്
തിരുവനന്തപുരം∙ഓട്ടിസവും മാനസികവു–ശാരീരീക വെല്ലുവിളികൾ നേരിടുന്നവർക്കുമായി കരകുളം ചില്ല സെന്റർ ഫോർ ഹാബിലിറ്റേഷൻ നടത്തുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
18 വയസ് തികഞ്ഞവരും ദിവസവും വന്നു പോകാൻ കഴിയുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു മുൺഗണന. അവസാന തീയതി –20.
ഫോൺ: 9387224468
ജൂഡോ സിലക്ഷൻ
തിരുവനന്തപുരം ∙ മഞ്ചേരിയിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന തിരുവനന്തപുരം ജില്ലാ സബ് ജൂനിയർ ടീമിന്റെ സിലക്ഷൻ ട്രയൽസ് 16 ന് കരകുളം ഗവ.വൊക്കേഷനൽ എച്ച്എസ്എസിൽ നടക്കും. ഫോൺ: 8590802762, 7356169805.
കൈകൊട്ടിക്കളി മത്സരം
പാലോട്∙ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം ഡിവൈഎഫ്ഐ കുറുപുഴ മേഖല ഒക്ടോബർ 5ന് അഖില കേരള കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കും.
20ന് മുൻപ് റജിസ്ട്രേഷൻ നടത്തണം. 9074355850,7907007374
കർട്ടൻ റെയ്സറുടെ പ്രസംഗപരിശീലനം
തിരുവനന്തപുരം∙കർട്ടൻ റെയ്സർ സാംസ്കാരിക വേദി നടത്തുന്ന പ്രസംഗ പരീശീലനം 12ന് വൈകിട്ട് 6.30ന് മ്യൂസിയം ബെയിൻസ് കോമ്പൗണ്ടിൽ നടക്കും.
റജിസ്ട്രേഷന് : 9846469959 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]