
എളങ്കുന്നപ്പുഴ∙പുതുവൈപ്പ് എൽഎൻജി റോഡിന്റെ വടക്കേയറ്റം മുതൽ വളപ്പ് ജംക് ഷൻ വരെയുള്ള മൺപാത കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതായി. ഐഒസി വരെ എത്തി നിൽക്കുന്ന റോഡിൽ തുടർന്നുള്ള 500 മീറ്റർ ഭാഗമാണ് ഒഴിവാക്കിയത്.
മഴപെയ്തതോടെ ഇവിടെ 12 വലിയകുഴികളും ഒട്ടേറെ ചെറിയ കുഴികളും രൂപം കൊണ്ടു. പുതുവൈപ്പ്,വളപ്പ് ബീച്ചുകളിലും മത്സ്യഫെഡിന്റെ മാലിപ്പുറം അക്വാകൾച്ചർ സെന്ററിലും എത്തുന്ന വിനോദസഞ്ചാരികൾ ഇതുവഴിയാണു സഞ്ചരിക്കുന്നത്.
കാൽനടയാത്രികർ കുഴികളിൽ വീണു അപകടത്തിൽപ്പെടുന്നു. വെളിച്ചം ഇല്ലാത്തിനാൽ രാത്രിയിലാണ് അപകടം ഏറെ.
എൽഎൻജി റോഡിലൂടെ എത്തുന്ന വാഹനങ്ങൾ മൺപാത പ്രതീക്ഷിക്കാതെ കുഴികളിൽ ചാടുന്നതും പതിവായി. കൊച്ചിൻപോർട്ടിന്റെ അധീനതയിലുള്ള ഭൂമിയാകയാൽ അവർ തന്നെ റോഡ് നിർമിക്കണം. എളങ്കുന്നപ്പുഴ പഞ്ചായത്തും എംപിയും ഇതിനായി സമ്മർദം ചെലുത്തണമെന്ന ആവശ്യം ഉയരുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]