
അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലുവർഷം മുൻപ് 6.50 കോടി രൂപ ചെലവഴിച്ച് വാങ്ങിയ യന്ത്രം രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവർത്തന സജ്ജമാകും. ഇന്റർവെൻഷനൽ റേഡിയോളജി ചികിത്സയ്ക്കായി 2021ൽ വാങ്ങിയ ഡിജിറ്റൽ സബ്സ്ട്രക്ഷൻ ആൻജിയൊഗ്രഫി യന്ത്രത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. റേഡിയോളജിസ്റ്റിനെ താൽക്കാലികമായി നിയമിച്ചു.
റേഡിയോളജിസ്റ്റിന്റെ അഭാവത്തിൽ യന്ത്രം ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന വാർത്ത മലയാള മനോരമ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
യന്ത്രത്തിന്റെ സഹായത്തിൽ കരൾ, പിത്തനാളം,രക്തകുഴലുകൾ എന്നിവയെ ബാധിക്കുന്ന അർബുദത്തിന്റെ കീമോതെറപ്പി ചെയ്യാനാകും. രക്തക്കുഴലുകളിലെ തടസ്സം കണ്ടെത്തി ചികിത്സ നടത്തി രോഗം ഭേദമാക്കാനും യന്ത്രത്തിനു കഴിയും.
യന്ത്രത്തിന്റെ മുറിയിലെ അണു നശീകരണം അടുത്തദിവസം ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രികളിൽ മാത്രമാണ് ഈ യന്ത്രത്തിന്റെ സഹായത്തിൽ ചികിത്സ നടക്കുന്നത്.
സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കു 3 മുതൽ 4.50 ലക്ഷം രൂപവരെ ചെലവു വരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]