
അധ്യാപക ഒഴിവ്
ഇരിങ്ങാലക്കുട∙ സെന്റ് ജോസഫ്സ് കോളജിൽ കംപ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകരുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 10ന് നടക്കും. ക്വാണ്ടം കംപ്യൂട്ടിങ്, ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ പ്രാഗല്ഭ്യം ഉള്ളവർക്ക് മുൻഗണന.
ഇരിങ്ങാലക്കുട∙ ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ഇക്കണോമിക്സ് (ജൂനിയർ) വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 2ന് നടക്കും.9446626685 നടവരമ്പ്∙ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി കൊമേഴ്സ് (ജൂനിയർ) വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 26ന് 10ന് നടക്കും.
കണ്ടശാംകടവ് ∙ പ്രഫ. ജോസഫ് മുണ്ടശേരി സ്മാരക ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് 26ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടക്കും. തൃശൂർ ∙ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025- 26 അധ്യയന വർഷത്തേക്ക് താൽക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 12ന് മുൻപായി [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അയയ്ക്കണം.
0487 2384253.
ഡ്രൈവർ ഒഴിവ്
കയ്പമംഗലം ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവറെ ആവശ്യമുണ്ട്. യോഗ്യരായവർ 14ന് 10 മണിക്ക് പഞ്ചായത്ത് ഓഫിസിൽ ഹാജരാകണം.
പബ്ലിക് റിലേഷൻസ് ഓഫിസർ
തൃശൂർ ∙ ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെൽത്ത് ക്ലബ് ഇനിഷ്യേറ്റീവിലേക്ക് പബ്ലിക് റിലേഷൻസ് ഓഫിസറെ നിയമിക്കുന്നു. നാളെ രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം.
ലാബ് മാനേജർ
തൃശൂർ ∙ ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്ഡിഎസ് ലാബിലേക്ക് ലാബ് മാനേജരെ നിയമിക്കുന്നു. അഭിമുഖം നാളെ രാവിലെ 10ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ.
കൂടിക്കാഴ്ച
തൃശൂർ∙ ഗവ.
എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ വിഭാഗങ്ങളിലെ ട്രേഡ്സ്മാന്റെ ഒഴിവിലേക്കുള്ള നിയമന പരീക്ഷ / കൂടിക്കാഴ്ച നാളെ രാവിലെ 10ന്. സിവിൽ വിഭാഗത്തിൽ ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ ഒഴിവിലേക്കുള്ള അഭിമുഖം 12ന് നടത്തും.
www.gectcr.ac.in
സ്പോട് അഡ്മിഷൻ
തൃശൂർ ∙ ഗവ. എൻജിനീയറിങ് കോളജിൽ എംസിഎ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 12ന് രാവിലെ 9.30ന് സ്പോട് അഡ്മിഷൻ നടത്തും.
www.gectcr.ac.in
സീറ്റ് ഒഴിവ്
പെരുമ്പിലാവ് ∙ മാർ ഒസ്താത്തിയോസ് ട്രെയ്നിങ് കോളജിൽ ബിഎഡ് കൊമേഴ്സ് എസ്ടി, ഒബിഎക്സ്, ഡിവി എന്നീ സംവരണ വിഭാഗത്തിൽ ഓരോ സീറ്റ് ഒഴിവ്. നാളെ 1ന് മുൻപ് അപേക്ഷിക്കണം.
ഫോൺ: 04885 289676. തൃപ്രയാർ ∙ നാട്ടിക എസ്എൻ കോളജിൽ മാത്സ്, ഇക്കണോമിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഫിസിക്സ്, മലയാളം, കൊമേഴ്സ് (എല്ലാം എയ്ഡഡ്) എന്നീ ബിരുദാനന്തര ബിരുദ വിഭാഗത്തിലെ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടാം. എസ്സി/എസ്ടി, കമ്യൂണിറ്റി, ഓപ്പൺ,സ്പോർട്സ്, മാനേജ്മെന്റ്, പിഡബ്ല്യുഡി ക്വാട്ട
സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ, കാലിക്കറ്റ് സർവകലാശാലയിൽ റജിസ്റ്റർ ചെയ്തവർ, നിലവിൽ മറ്റു കോളജുകളിൽ പ്രവേശനം ലഭിച്ചവർ, നിലവിലുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ, ലേറ്റ് റജിസ്ട്രേഷൻ എന്നിവ നടത്തിയ വിദ്യാർഥികൾ 13ന് 3 മണിക്കുള്ളിൽ ക്യാപ് റജിസ്ട്രേഷൻ പകർപ്പ് സഹിതം കോളജിൽ റിപ്പോർട്ട് ചെയ്യണം. 9400735529.
യോഗാ പരിശീലന ക്ലാസ്
തൃശൂർ∙ ജില്ലാ യോഗ അസോസിയേഷന്റെ പുതിയ യോഗാ ക്ലാസുകൾ നാളെ ആരംഭിക്കും.
സ്ത്രീകൾക്ക് പ്രത്യേകം ക്ലാസുകൾ ഉണ്ടായിരിക്കും. 9495552709.
മനോരമ ക്ലാസിഫൈഡ്സ് പരസ്യമേള; 13ന് കുറ്റിച്ചിറയിൽ; ക്ലാസിഫൈഡ്സ് പരസ്യങ്ങൾക്ക് ആകർഷക നിരക്കുകളും വിവാഹ പരസ്യങ്ങൾക്ക് പ്രത്യേക പാക്കേജും
കുറ്റിച്ചിറ∙ മനോരമ ക്ലാസിഫൈഡ്സ് പരസ്യമേള 13ന് കുറ്റിച്ചിറ വ്യാപാരഭവൻ ഹാളിൽ , വച്ച് നടത്തുന്നു.
മനോരമ ക്ലാസിഫൈഡ്സ് പരസ്യ സംബന്ധമായ അന്വേഷണങ്ങൾക്കും ആകർഷക നിരക്കിൽ പരസ്യം നൽകുന്നതിനും അവസരം. വിവാഹം, വസ്തുവിൽപന, വാടകയ്ക്ക് നൽകൽ, വാഹന വിൽപന, മറ്റു സേവനങ്ങൾ എന്നിവ സംബന്ധമായ പരസ്യങ്ങൾ നൽകാം. കൂടാതെ, ജന്മദിനം, വിവാഹം, വിവാഹ വാർഷികം, അനുസ്മരണം, ചരമം, ചരമവാർഷികം എന്നീ പരസ്യങ്ങളും ആകർഷക നിരക്കിൽ നൽകാം. പരസ്യദാതാക്കൾക്കായി വിവിധ നിരക്കുകളുടെ പാക്കേജും ഡിസ്കൗണ്ടുമുണ്ടാകും.
സ്ഥലം വിൽപന, വിവാഹ പരസ്യങ്ങൾ, ജന്മദിനം, ചരമവാർഷികം, ചരമം തുടങ്ങിയ പരസ്യങ്ങൾക്ക് പ്രത്യേക കിഴിവ്. നഷ്ടപ്പെട്ടു, പേരുമാറ്റൽ ,ഉപകാരസ്മരണ പരസ്യങ്ങൾ 1000 രൂപ മുതൽ നൽകാം.
പ്രത്യേക കിഴിവുകൾ മേള ദിനത്തിൽ പരസ്യം ചെയ്യുന്നവർക്ക് മാത്രം. പരസ്യങ്ങൾ വാട്സാപ് മുഖേനയോ ഫോൺ വഴിയോ നൽകാം.
ഫോൺ:94957 83119. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]