
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 40 – 50 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയേക്കാം. ∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
ക്യാംപസ് റിക്രൂട്മെന്റ്
കൊല്ലം ∙ പാരിപ്പള്ളി ചാവർകോട് വലിയ കൂനമ്പായിക്കുളത്തമ്മ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ (വികെസിഇടി) 23നു രാവിലെ 8 മുതൽ ക്യാംപസ് റിക്രൂട്മെന്റ് നടക്കും.
ബിടെക് കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ അവസാന വർഷ വിദ്യാർഥികൾക്കും എംസിഎ, ബിസിഎ വിദ്യാർഥികൾക്കും വേണ്ടിയാണു ക്യാംപസ് റിക്രൂട്മെന്റ് നടത്തുക. എറണാകുളം ഇൻഫോ പാർക്കിലെ ഇലക്ട്രിഫെക്സ് കമ്പനി നടത്തുന്ന റിക്രൂട്മെന്റിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപ മാസശമ്പളത്തിൽ ജോലി ലഭിക്കുമെന്നും സ്പോട് റജിസ്ട്രേഷൻ ഉണ്ടാകില്ലെന്നും കോളജ് പ്രിൻസിപ്പൽ ഡോ.
ബെന്നി ജോസഫ്, പ്രഫ. ജി.ബിജു, പ്രഫ.
വിഷ്ണു എന്നിവർ അറിയിച്ചു. റജിസ്ട്രേഷൻ ലിങ്ക്: www.vkcet.com
അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ ഗവ.
നഴ്സിങ് സ്കൂളിൽ ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (ജിഎൻഎം) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എൽബിഎസ് സെന്റർ ഡയറക്ടറുടെ വെബ്സൈറ്റ് വഴി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
വെബ്സൈറ്റ്: www.lbscentre.kerala.gov.in.
അധ്യാപക ഒഴിവ്
ശാസ്താംകോട്ട ∙ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യുഐടി) തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ സിഎൽഐഎസ്സി (ലൈബ്രറി സയൻസ്) അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു.
എംഎൽഐഎസ്സി 50 ശതമാനത്തിനു മുകളിൽ മാർക്ക് നേടി വിജയിച്ചവർക്കാണ് അവസരം. നെറ്റ്, പിഎച്ച്ഡി നേടിയവർക്ക് മുൻഗണന ഉണ്ടാകും.
ഫോൺ – 9447502835.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കരീപ്ര, പത്തനാപുരം, പൂയപ്പള്ളി മിനി വ്യവസായ എസ്റ്റേറ്റുകളിലെ വ്യവസായ ഷെഡുകൾ ഉൽപാദന, സേവന സംരംഭകർക്ക് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ, പദ്ധതി രേഖ, തിരിച്ചറിയൽ രേഖകൾ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം 26ന് അകം ജില്ലാ പഞ്ചായത്തിലോ ജില്ലാ വ്യവസായ കേന്ദ്രം മാനേജർക്കോ സമർപ്പിക്കണം.0474 2748395.
അഭിമുഖം
കരുനാഗപ്പള്ളി ∙ മോഡൽ പോളിടെക്നിക് കോളജിൽ ഡിപ്ലോമ റഗുലർ കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കംപ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നിവയിൽ ഒഴിവുള്ള ഏതാനും സീറ്റുകൾക്കായി 12 വരെ അഭിമുഖം നടക്കും. യോഗ്യത: എസ്എസ്എൽസി, സിബിഎസ്ഇ. 9447488348, 8547005083.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]